KeralaNews

ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍

തിരുവനന്തപുരം കേരളത്തില്‍ ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍തിന് അര്‍ധരാത്രി തുടങ്ങും.ജൂലൈ 31 വരെ 52 ദിവസം നിരോധനം നീളുമെന്നു മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനുശേഷം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി

എല്ലാവിധ മത്സ്യങ്ങള്‍ പെരുകുന്നതിനും കടലിന്റെ ജൈവ സന്തുലനം നിലനിര്‍ത്തുന്നതിനുമാണ് ട്രോള്‍ ബോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. നിരോധന സമയത്ത് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനുമായി തീരദേശ ജില്ലകളില്‍ 20 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തനം തുടങ്ങും.നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ള 80 മത്സ്യത്തൊഴിലാളി യുവാക്കളെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും. ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ പ്രവര്‍ത്തിക്കില്ല. മറൈന്‍ ആംബുലന്‍സിന്റെ സേവനം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭ്യമാക്കും.

കൂടാതെ 50 പേര്‍ക്കു പോകാവുന്ന വള്ളങ്ങളില്‍ 30 പേര്‍ക്ക് പോകാന്‍ അനുമതി നല്‍കും.അഞ്ചു പേര്‍ക്ക് പോകാവുന്ന ഒരു കാരിയര്‍ വള്ളം കൂടി ഇത്തരം വള്ളങ്ങളുടെ കൂടെ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ജൂണ്‍9തിന് അര്‍ധരാത്രിക്കു മുമ്പ് ഹാര്‍ബറുകളില്‍ നിന്ന് അവരുടെ സ്ഥലങ്ങളിലേക്ക് പോകണമെന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button