KeralaNews

കൂട്ടം കൂടരുതെന്ന് തൃശൂർ കലക്ടർ;പൊങ്കാലയിട്ട് ജനങ്ങള്‍,കമന്റായി സമ്മേളനചിത്രങ്ങൾ, കമന്റ് ബോക്സടച്ചു

തൃശൂർ: കൂട്ടം കൂടരുത് എന്നു പറഞ്ഞ് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട കലക്ടർ, കൂട്ടമായി കമന്റുകൾ വന്നപ്പോൾ കമന്റ് ബോക്സ് ഓഫ് ആക്കി. ‘കൂട്ടം കുറച്ചാൽ നേട്ടം കൂടും’ എന്ന പോസ്റ്റർ ഉച്ചയോടെയാണ് കലക്ടർ ഹരിത വി. കുമാറിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ഇതിനു താഴെ പരിഹാസ കമന്റുകൾ നിറഞ്ഞപ്പോഴാണ് കമന്റ് ബോക്സ് ഓഫ് ആക്കിയത്. 258 കമന്റുകൾ വന്നതിൽ ഏറെയും ഇൻഡോർ സ്റ്റേഡിയത്തിൽ സിപിഎം സമ്മേളനം നടക്കുന്നതിനെ പരാമർശിച്ചുള്ളവയായിരുന്നു.

കൊവിഡ് നിയന്ത്രണങ്ങൾക്കിടെയുള്ള തൃശൂർ സി പി എം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 200 ഓളം പേർ പങ്കെടുത്ത സമ്മേളനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നിരവധി സംഘടനകൾ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമ്മേളനം അവസാനിക്കുന്ന ദിവസം കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്- കൂട്ടം കുറച്ചാൽ നേട്ടം കൂടും. പോസ്റ്റ് വന്നതും തലങ്ങും വിലങ്ങും കമൻറുകൾ പറന്നെത്തി. ഈ പോസ്റ്റ് വലിയ ബോർഡിലാക്കി സമ്മേളന നഗരിക്കു മുന്നിൽ തൂക്കിയിടൂവെന്ന് വരെ ഉപദേശവും വന്നു. സമ്മേളന നഗരിയിലെ ആൾക്കൂട്ടത്തിൻ്റെ വിവിധ ആംഗിളുകളിലെ ഫോട്ടോകളുമെത്തി. കമൻറുകൾ കൈവിട്ടു തുടങ്ങിയതോടെ കമൻറ് ബോക്സ് കളക്ടർ താഴിട്ടു പൂട്ടി.പിന്നീട് തുറക്കുകയും ചെയ്തു.കമന്റുകള്‍ ഇങ്ങനെയാണ്‌

പോസിറ്റീവ് ആയ പാർട്ടി നേതാക്കളുടെ റൂട്ട് മാപ് നോക്കാൻ ആളുകളെ താൽക്കാലിക അടിസ്ഥാനത്തിൽ ആവശ്യം ഉണ്ടോ?

സമ്മേളനം കഴിയുന്നതിനു മുൻപേ ഈ പോസ്റ്റ്‌ ഇടാൻ മേലാരുന്നോ 😬

ഇന്ന് ഞായറാഴ്ച്ച പുറത്തിറങ്ങിയാൽ പോലീസ് പൊക്കും അവർ തിരിച്ചും മറിച്ചും ചോദിക്കും, അപ്പോൾ ത്രിശൂർ പാർട്ടി സമ്മേളനത്തിന് പോകുന്നു എന്നേ പറയാവൂ.

background ൽ ഒരു ചെങ്കൊടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ 🤭

പേരും പദവിയും മാത്രം പോരാ കളക്ടരേ മുഖം നോക്കാതെ സ്വന്തമായി തീരുമാനമെടുക്കാനുള്ള തന്റേടവും വേണം.. രാഷ്ട്രീയക്കാരുടെ ചൂൽ ആകുന്നതിലും ഭേദം രാജി വെച്ച് പോകുന്നതാണ്.

കഷ്ടപ്പെട്ട്, പഠിച്ചു ബിരുദം നേടിയാലും, സിവിൽ സർവീസിൽ കയറിയാലും, കുറെ രാഷ്ട്രീയ കീടങ്ങളുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കേണ്ടി വരുന്നതിൽ നല്ല ബുദ്ധിമുട്ടും അമർഷവും ഉണ്ടെന്ന് മനസിലാക്കുന്നു.

😊

കാസർഗോഡ് കളക്ടറുടെ കൂടെ ഒരേ ബെഞ്ചിൽ ഇരുന്നാണോ പഠിച്ചത്..എവിടുന്ന് ഒപ്പിച്ചു ഇതൊക്കെ

ഭരിക്കുന്ന പാർട്ടിയും നേതാക്കളും, അണികളും, ഗവർണമെന്റ് എംപ്ലോയീസുമെല്ലാം നമുക്ക് മാതൃക കാണിച്ചു തരുമെന്ന് പ്രദീക്ഷിക്കുന്നു…😊😊

കൂലി പ്പണി ഒരു ഒരു നല്ല പ്രൊഫൈല് ആണു…അത് മനസിലാക്കി തരാൻ ഒരു IAS കാരി വേണ്ടി വന്നു….

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button