25.4 C
Kottayam
Sunday, May 19, 2024

ഇന്നും കൊവിഡ് കണക്ക് മൂന്ന് ലക്ഷത്തിന് മുകളിൽ, മരണനിരക്ക് കൂടുന്നു, കേരളത്തിൽ ലോക് ഡൗണിന് തുല്യം

Must read

ന്യൂഡൽഹി: രാജ്യത്ത് ഇന്നും കൊവിഡ് കണക്ക് (Covid)  മൂന്ന് ലക്ഷത്തിന് മുകളിലാണ്. പല സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന കേസുകൾ കുറയുമ്പോഴും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ദില്ലിയിൽ രോഗികളുടെ എണ്ണം 11000 ആയി കുറഞ്ഞു. അതേസമയം, 7 മാസത്തിനിടയിലെ ഏറ്റവും കൂടിയ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 

മഹാരാഷ്ട്രയിലും കർണാടകയിലും 40000 ന് മുകളിൽ ആണ് പ്രതിദിന രോഗികൾ.കേരളം, ഗുജറാത്ത്,കർണ്ണാടക, ആന്ധ്ര പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ വർധനയുണ്ടായി. ഉത്തർപ്രദേശിൽ സ്‌കൂളുകൾ തുറക്കുന്നത് ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്. 

തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക് ഡൗൺ ആണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ കൃത്യമായ രേഖകൾ ഹാജരാക്കിയാൽ മാത്രം യാത്ര അനുവദിയ്ക്കും. ചെന്നൈ നഗരത്തിൽ അൻപതോളം ഇടങ്ങളിൽ പൊലീസ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സബ്വേകൾ, മേൽപ്പാലങ്ങൾ എല്ലാം അടയ്ക്കും. ദീർഘ ദൂര തീവണ്ടികൾ സർവീസ് നടത്തും. ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രാത്രി പത്ത് വരെ ആഹാര വിതരണത്തിന് അനുമതിയുണ്ട്. ഓൺലൈൻ ആഹാര വിതരണ ശൃംഗലയിലെ ജീവനക്കാർക്കും പ്രവർത്തിക്കാം. 

കേരളത്തിലും നിയന്ത്രണങ്ങൾ

കൊവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ കൂടുന്ന പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

1. അവശ്യവിഭാഗത്തിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

ജീവനക്കാർ ഐഡി കാർഡ് കരുതണം

2. ആശുപത്രിയിലേക്കും വാക്സിനേഷനും പോകാം. ആശുപത്രി രേഖകൾ കയ്യിൽ കരുതണം.

3. ദീർഘദൂര ബസുകളും ട്രെയിനുകളും അനുവദിക്കും.

4. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് , എയർപോട്ട് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യവാഹനങ്ങൾ അനുവദിക്കും.

യാത്രാ രേഖകൾ കരുതണം.

5. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം.

കള്ള് ഷാപ്പുകൾക്കും തുറക്കാം.

രാവിലെ ഏഴ് മുതൽ രാത്രി 9 വരെ പ്രവർത്തനസമയം

6. റെസ്റ്റോറന്റുകളിലും ബേക്കറികളിലും പാഴ്സൽ, ഹോം ഡെലിവറി മാത്രം. ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല

7. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം പങ്കെടുക്കാം

8. ഇ-കോമേഴ്സ്, കൊറിയർ സർവീസുകൾ രാവിലെ ഏഴ് മുതൽ രാത്രി 9 വരെ

9. നേരത്തെ ബുക്ക് ചെയ്ത ടൂറിസ്റ്റുകൾക്ക് ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും പോകാം.

ബുക്കിംഗ് രേഖകൾ കാണിക്കണം.

10. സിഎൻജി,എൽപിജി നീക്കം അനുവദിക്കും, ചരക്ക് ഗതാഗതം അനുവദിക്കും.

17. പരീക്ഷകൾ നടത്താം, ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡ്/ ഹാൾ ടിക്കറ്റ് കരുതണം.

18.മെഡിക്കൽ ഷോപ്പുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം.

19. അടിയന്തര ആവശ്യങ്ങൾക്ക് വർക്ക് ഷോപ്പുകൾ തുറക്കാം

20. ടോൾ ബൂത്തുകൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week