31.7 C
Kottayam
Saturday, May 18, 2024

തിരുവനന്തപുരം,പത്തനംതിട്ട,കാസര്‍ഗോഡ് കൊവിഡ് രോഗികള്‍

Must read

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്കാണ്

35 വയസ്, പുരുഷന്‍, പാറോട്ടുകോണം കേശവദാസപുരം സ്വദേശി, ജൂണ്‍ 13 ന് സൗദിയില്‍ നിന്നെത്തി.

36 വയസ്, പുരുഷന്‍, പോത്തന്‍കോട് സ്വദേശി, കുവൈറ്റില്‍ നിന്ന് ജൂണ്‍ 13 ന് എത്തി.

43 വയസ്, പുരുഷന്‍, നാവായിക്കുളം സ്വദേശി, ജൂണ്‍ 19 ന് മസ്‌ക്കറ്റില്‍ നിന്ന് എത്തി.

32 വയസ്, പുരുഷന്‍, ബാലരാമപുരം സ്വദേശി, കുവൈറ്റില്‍ നിന്ന് 14 ന് എത്തി.

21 വയസ്, സ്ത്രീ, ബാലരാമപുരം, കുവൈറ്റില്‍ നിന്ന് 14 ന് എത്തി.

58 വയസ്, പുരുഷന്‍, കുന്നുകുഴി വഞ്ചിയൂര്‍ സ്വദേശി, 11 ന് ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ എത്തി.

40 വയസ്, പുരുഷന്‍, അമ്പലത്തറ പൂന്തുറ സ്വദേശി, സൗദിയില്‍ നിന്ന് ജൂണ്‍ 4 ന് എത്തി.

25 വയസ്, പുരുഷന്‍, കണിയാപുരം കഠിനംകുളം സ്വദേശി, ദമാമില്‍ നിന്ന് ജൂണ്‍ 3ന് എത്തി.

48 വയസ്, പുരുഷന്‍, എലങ്കം വര്‍ക്കല സ്വദേശി, അബുദാബിയില്‍ നിന്ന് മെയ് 29 ന് എത്തി. ജൂണ്‍ ആറ് വരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്രവ പരിശോധന നടത്തി. പോസിറ്റീവായി. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

പത്തനംതിട്ട

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

1) ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും എത്തിയ കാട്ടൂര്‍ സ്വദേശിയായ 36 വയസുകാരന്‍.
2)ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 54 വയസുകാരി.

3) ജൂണ്‍ 13 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 24 വയസുകാരന്‍. 4) ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ തുവയൂര്‍ നോര്‍ത്ത്, മണക്കാല സ്വദേശിയായ 34 വയസുകാരന്‍.

5)ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍, പെരിങ്ങനാട് സ്വദേശിയായ 61 വയസുകാരന്‍. 6) ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍, പെരിങ്ങനാട് സ്വദേശിയായ 37 വയസുകാരന്‍.

7) ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍, ചെറുകുന്നം സ്വദേശിയായ 39 വയസുകാരന്‍. 8)ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി, പയ്യനാമണ്‍ സ്വദേശിയായ 28 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് (21) രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 194 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (21) ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 67 ആണ്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ ആയിരുന്ന വ്യക്തിയും രോഗമുക്തയായി.

നിലവില്‍ ജില്ലയില്‍ 126 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 121 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 53 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒന്‍പതു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 68 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഏഴു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

കാസര്‍ഗോഡ്

കാസര്‍ഗോഡ്: ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്.രണ്ട് പേര്‍ക്ക് ഇന്ന് രോഗമുക്തി.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4729 പേര്‍.വീടുകളില്‍ 4391 പേരും സ്ഥാപന നിരീക്ഷണത്തില്‍ 338 പേരുമടക്കം ജില്ലയില്‍ 4729 പേരാണ് നിരീക്ഷണത്തിലുള്ളത്.പുതിയതായി 151 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 359 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 570 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 154 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week