26.8 C
Kottayam
Wednesday, May 8, 2024

പട്ടിണി താങ്ങാൻ വയ്യ ,നാലു കുട്ടികളെ ശിശുക്ഷേമ സമിതിയ്ക്ക് നൽകി അമ്മ, കുട്ടികൾ മണ്ണ് വാരി തിന്ന കഥയിൽ ഞെട്ടിത്തരിച്ച് കേരളം

Must read

തിരുവനന്തപുരം: പട്ടിണി സഹിക്കാൻ
കഴിയാതെ പെറ്റമ്മ മക്കളെ ശിശുക്ഷേമ
സമിതിക്ക് കൈമാറി. തിരുവനന്തപുരം  റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷണം ഏൽപ്പിച്ചത്  ഇവരുടെ ആറുമക്കളിൽ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
വിശപ്പ് സഹിക്കാൻ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും
ശിശുക്ഷേമ സമിതിക്ക് നൽകിയ
അപേക്ഷയിൽ അമ്മ പറയുന്നു. അത്രയ്ക്ക് ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം താമസിക്കുന്നത്.ടാർപോളിൻ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭർത്താവും താമസിക്കുന്നത്. സ്ത്രീയുടെ ഭർത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന
വരുമാനത്തിലാണ് ഈ കുടുംബം
കഴിയുന്നത്. എന്നാൽ ഇയാൾ മദ്യപിച്ച് വന്ന് കൂട്ടികളെ മർദ്ദിക്കാറുണ്ടെന്നും യുവതി
ശിശുക്ഷേമ സമിതിക്ക് നൽകിയ
പരാതിയിൽ പറയുന്നു. ഇതുമായി ബന്ധം
നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു.

മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു
പ്രായമുള്ളതുമായ രണ്ട്
പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയുടെ
സാന്നിധ്യം അനിവാര്യമായതിനാൽ
ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല.
ഇവരെയും നോക്കാൻ കഴിയാത്തെ
സാഹചര്യം വരികയാണെങ്കിൽ ഈ
കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി
ഏറ്റെടുക്കുമെന്ന വിവരം അറിയിച്ചിട്ടുണ്ട്.

തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ്
ഏറ്റെടുത്ത കുട്ടികളെ ഇപ്പോൾ
കൊണ്ടുപോയിരിക്കുന്നത്. ഇവർക്ക്
വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങൾ
ഇവിടെ ഒരുക്കി നൽകും. അതിനൊപ്പം
നിശ്ചിത സമയത്ത് മാതാപിതാക്കൾക്ക്
ഇവരെ അവിടെയെത്തി കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week