എറണാകുളം:ജില്ലയിൽ ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
• ജൂൺ 5 ന് ജിബൂട്ടി-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള തമ്മനം സ്വദേശി, ജൂൺ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള എളമക്കര സ്വദേശി എന്നിവർക്കും ജൂൺ 18 ന് കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിൽ വന്ന 38 വയസുള്ള വെങ്ങോല സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു.
• ജൂൺ 8 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിനി ഇന്ന് രോഗമുക്തി നേടി.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 117 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 112 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയിൽ നിന്നും 136 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 190 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 3 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 219 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ആലപ്പുഴ
ആലപ്പുഴ:ജില്ലയിൽ ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തുനിന്നും നിന്നും ഒരാൾ മുംബൈയിൽ നിന്നും വന്നതാണ്.
1. 3/6 ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മാന്നാർ സ്വദേശി, 57 വയസ്സ്
2. 26/5 ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ്
3. 13/6 ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ്
4. 8/6 ന് ബോംബെയിൽ നിന്നും ട്രെയിൻ മാർഗം ആലപ്പുഴയിലെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന 64 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
നാലുപേരെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ 92 പേർ പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട് . ആകെ 75 പേർ രോഗമുക്തി നേടി.
ഇന്ന് 12പേർ രോഗമുക്തി നേടി .
1. മുംബൈയിൽ നിന്നു വന്ന ചെങ്ങന്നൂർ സ്വദേശി
2. അബുദാബിയിൽ നിന്ന് വന്ന പുലിയൂർ സ്വദേശിനി
3. റഷ്യയിൽ നിന്ന് എത്തിയ കൃഷ്ണപുരം സ്വദേശിനി
4. അബുദാബിയിൽ നിന്ന് വന്ന കുമാരപുരം സ്വദേശിനി
5. ദുബായിൽ നിന്ന് വന്ന കുമാരപുരം സ്വദേശി
6. യു എ ഇ യിൽ നിന്ന് വന്ന ബുധനൂർ സ്വദേശിനി
7. ദുബായിൽ നിന്ന് വന്ന വെട്ടക്കൽ സ്വദേശി
8. താജിക്കിസ്ഥാൻ ഇന്ന് വന്ന വയലാർ സ്വദേശി
9. ചെന്നൈയിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി
10. മുംബൈയിൽ നിന്ന് എത്തിയ ആലപ്പുഴ സ്വദേശി
11. കുവൈറ്റിൽ നിന്ന് വന്ന ചെട്ടികുളങ്ങര സ്വദേശി
12. താജിക്കിസ്ഥാൻ നിന്ന് വന്ന പുലിയൂർ സ്വദേശിനി
തിരുവനന്തപുരം
തിരുവനന്തപുരത്ത് ഇന്ന് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തു നിന്നു വന്നവർ. ഒരാൾക്ക് സമ്പർക്കം വഴി രോഗമുണ്ടായി.
സ്ഥിരീകരിച്ചവർ:
18 വയസ്, ഇന്നലെ മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകൾ.
55 വയസ്, പുരുഷൻ, ഉച്ചക്കട കുന്നിൻപുറം സ്വദേശി, 17 ന് ഷാർജയിൽ നിന്നെത്തി
35 വയസ്, പുരുഷൻ, പെരുങ്കുഴി, കുവൈറ്റിൽ നിന്ന് 12 ന് എത്തി.
27 വയസ്, സ്ത്രീ, കല്ലറ, റിയാദിൽ നിന്ന് 13 ന് എത്തി.
35 വയസ്, പുരുഷൻ, പേരയം പാലോട് , കുവൈറ്റിൽ നിന്ന് 13 ന് എത്തി.