24.2 C
Kottayam
Sunday, June 7, 2026

അദാനിയ്ക്ക് കേന്ദ്രത്തിൻ്റെ പുതുവത്സര സമ്മാനം, തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയ്ക്ക് സ്വന്തം

Must read

തിരുവനന്തപുരം:2021-ൽ വിമാനത്താവളം അദാനിയുടെ കൈകളിലേക്ക്. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ന​ട​ത്തി​പ്പ് അ​ദാ​നി​ക്ക് കൈ​മാ​റാ​നു​ള്ള ക​രാ​ര്‍ ജ​നു​വ​രി​യി​ല്‍ ഒ​പ്പു​വെ​ക്കു​മെ​ന്ന് എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍മാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​മാ​ന​ത്താ​വ​ളം അ​ദാ​നി​ക്ക് കൈ​മാ​റു​ന്ന​തി​െ​ന​തി​രെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഇ​പ്പോ​ഴും സു​പ്രീം​കോ​ട​തി​യി​ല്‍ നി​യ​മ​പോ​രാ​ട്ട​ത്തി​ലാ​ണ്. എ​ന്നാ​ല്‍ എ​തി​ര്‍പ്പു​ക​ള്‍ മു​ഖ​വി​ല​െ​ക്ക​ടു​ക്കാ​തെ​യാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ന​ട​ത്തി​പ്പ​വ​കാ​ശം അ​ദാ​നി​ക്ക് ന​ല്‍ക്കാ​നു​ള്ള തി​ടു​ക്ക​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. എന്നാൽ ക​ഴി​ഞ്ഞ​മാ​സം കേ​ന്ദ്രം അ​ദാ​നി​ക്ക് വി​മാ​ന​ത്താ​വ​ളം എ​റ്റെ​ടു​ത്ത്​ ന​ട​ത്തു​ന്ന​തി​നു​ള്ള സെ​ക്യൂ​രി​റ്റി ക്ലി​യ​റ​ന്‍സ് ന​ല്‍കി​യി​രു​ന്നു. സെ​ക്യൂ​രി​റ്റി ക്ലി​യ​റ​ന്‍സ് കി​ട്ടി​ക്ക​ഴി​ഞ്ഞ സ്ഥി​തി​ക്ക് 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് എ​റ്റെ​ടു​ക്ക​ണം. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് സെ​ക്യൂ​രി​റ്റി ക്ലി​യ​റ​ന്‍സ് ന​ല്‍കി​യ​ത്.

എന്നാൽ സ്വ​കാ​ര്യ​വ​ത്ക​രി​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​ര​സ്യ​ത്തി​ലൂ​ടെ​യും റി​യ​ല്‍ എ​സ്​​റ്റേ​റ്റ് വി​ക​സ​ന​ത്തി​ലൂ​ടെ​യു​മാ​ണ് ന​ട​ത്തി​പ്പു​കാ​ര്‍ മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ന​ട​ത്തി​പ്പ​വ​കാ​ശം എ​റ്റെ​ടു​ക്കു​ന്ന​വ​ര്‍ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​റിന്റെ സ​ഹാ​യം എ​റെ ആ​വ​ശ്യ​മാ​ണ്. കൂ​ടു​ത​ല്‍ സ്ഥ​ലം എ​റ്റെ​ടു​ത്താ​ല്‍ മാ​ത്ര​മേ വി​മാ​ന​ത്താ​വ​ള​ത്തിന്റെ വി​ക​സ​ന​ത്തി​നാ​യി മു​ട​ക്കു​ന്ന കോ​ടി​ക​ള്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ഴി​യൂ. നി​ല​വി​ല്‍ പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള റി​യ​ല്‍ എ​സ്​​റ്റേ​റ്റ്, വി​ക​സ​ന സം​രം​ഭ​ങ്ങ​ള്‍ക്ക് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഭൂ​മി കു​റ​വാ​ണ്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​കു​ന്ന ഓ​രോ യാ​ത്ര​ക്കാ​ര​നും 168 രൂ​പ വീ​തം അ​ദാ​നി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക് ന​ല്‍ക​ണ​മെ​ന്ന​താ​ണ് ക​രാ​ര്‍ വ്യ​വ​സ്ഥ. ഇ​തി​ല്‍നി​ന്ന്​ ല​ഭി​ക്കു​ന്ന വ​രു​മാ​നം മാ​ത്രം ല​ക്ഷ്യ​മാ​ക്കി മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന​ത്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചേ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week