24.5 C
Kottayam
Friday, June 5, 2026

തൃപ്പൂണിത്തുറ സ്‌ഫോടനം:പ്രദേശവാസികൾ ഹൈക്കോടതിയിലേക്ക്

Must read

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ നഷ്ടപരിഹാരം തേടി ഇരകള്‍ ഹൈക്കോടതിയിലേക്ക്. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നാണ് ആവശ്യം. വെടിക്കെട്ട് അപകടത്തിന് ഉത്തരവാദികളായവര്‍ മതിയായ നഷ്ടപരിഹാരം തരണമെന്നും ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗം പറഞ്ഞു.സ്‌ഫോടനത്തില്‍ 15 വീടുകൾ പൂർണ്ണമായും 150 ലേറെ വീടുകൾ ഭാഗീകമായും തകർന്നെന്നാണ് കണക്കുകൾ.

‘ഒരു കമ്മിഷനെ നിയമിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അവര്‍ ഇവിടെ തെളിവെടുപ്പും മറ്റും നടത്തി നഷ്ടപരിഹാരം കണക്കാക്കണം. വെടിക്കെട്ടിന് ആരാണ് ഉത്തരവാദി എന്നത് സംബന്ധിച്ച് ഇപ്പോഴും ഒരു വ്യക്തതയും ഇല്ല. ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് പോലീസ് കൈയൊഴിഞ്ഞു. നിയമപരമായിട്ടല്ല വെടിക്കെട്ട് പുര പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു. അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും നഷ്ടപരിഹാരം സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ല. സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് വീടുകള്‍ വൃത്തിയാക്കി തന്നു. പഴയ രീതിയില്‍ താമസിക്കാന്‍ ഇപ്പോള്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. എത്രയും വേ?ഗം നഷ്ടപരിഹാരം ലഭിക്കുകയും പഴയ രീതിയില്‍ ജീവിക്കാനും കഴിയണം’

അതേസമയം പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. സബ് കളക്ടര്‍ കെ.മീര അന്വേഷണം നടത്തും. സ്ഫോടനത്തില്‍ പോലീസ് അന്വേഷണവും ഊര്‍ജിതമാണ്. സംഭവത്തില്‍ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ കൊല്ലം പാരിപ്പിള്ളി സ്വദേശി അനില്‍ (49), ആദര്‍ശ് (29), ആനന്ദന്‍ (69) എന്നിവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്. ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week