Gold Rate Today : കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ വിപണി വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇതോടെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ്  ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. 480  രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45600 രൂപയാണ്. 

അന്താരാഷ്ട്ര സ്വർണ്ണവില 2028 ഡോളറിൽ നിന്നും 38 ഡോളർ താഴ്ന്ന് 1990 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയുടെ അന്താരാഷ്ട്ര വിലയും ഒരു ഡോള൪ കുറഞ്ഞിട്ടുണ്ട്.  പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച രീതിയിൽ കുറയാതിരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കും എന്ന തീരുമാനം മാറി ചിന്തിക്കാൻ ഇടയാക്കിയേക്കും എന്നതാണ്  സ്വർണ്ണവില കുറയാൻ കാരണമായത്. 
 

ഫെബ്രുവരിയിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
 
ഫെബ്രുവരി 1 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,520 രൂപ
ഫെബ്രുവരി 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,640 രൂപ
ഫെബ്രുവരി 3 –  ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ
ഫെബ്രുവരി 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46,480 രൂപ
ഫെബ്രുവരി 5 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 46360 രൂപ
ഫെബ്രുവരി 6 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46200 രൂപ
ഫെബ്രുവരി 7 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 46400 രൂപ

ഫെബ്രുവരി 8 – സ്വർണവിലയിൽ മാറ്റമില്ല വിപണി വില 46400 രൂപ
ഫെബ്രുവരി 9 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46320 രൂപ
ഫെബ്രുവരി 10 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46160 രൂപ
ഫെബ്രുവരി 11 –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46160 രൂപ
ഫെബ്രുവരി 12 –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46160 രൂപ
ഫെബ്രുവരി 13 –  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46080 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News