FeaturedHome-bannerNews

മൂന്നു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കി,സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 29,673 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 41,032 പേർ രോഗമുക്തി നേടി, 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക് ഡൌൺ മെയ്‌ 30 വരെ നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു.മലപ്പുറത്ത് തുടരും.

മുഖ്യമന്ത്രിയുടെ വാക്കുകൾ

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. തൃശ്ശൂ‍ർ, എറണാകുളം, തിരുവനന്തപും ജില്ലകളിൽ ടിപിആർ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിൽ നാളെ മുതൽ ട്രിപ്പിൽ ലോക്ക് ഡൗൺ ഒഴിവാക്കും. സാധാരണ ലോക്ക് ഡൗൺ തുടരും.

ട്രിപ്പിൾ ലോക്ക്ഡൗണിലും മലപ്പുറത്ത് ടിപിആർ കുറഞ്ഞില്ല. അവിടെ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കും പൊലീസ് കുറേക്കൂടി ജാ​ഗ്രതയോടെ അവിടെ നീങ്ങണം .എഡിജിപി ലോ ആൻഡ് ഓർഡർ മലപ്പുറത്തേക്ക് പോയും. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാംപ് ചെയ്യും. ഭക്ഷ്യ,സിവിൽ സപ്ലൈസ്.എഫ്സിഐ തുടങ്ങിയ വിവിധ വകുപ്പുകളിലെ ജീവനക്കാരെ വാക്സിനേഷനുള്ള മുൻ​ഗണനാ വിഭാ​ഗത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വി​ദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് വാക്സിൻ നിർബന്ധമാണെങ്കിൽ അതുനൽകും. വിദേശത്ത് പോകുന്നവർക്ക് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ വേണ്ടതായിട്ടുണ്ട്. പ്രത്യേക അപേക്ഷ നൽകിയാൽ അങ്ങനെ ചെയ്തു കൊടുക്കും. ബ്ലാക്ക് ഫം​ഗസ് ചികിത്സയ്ക്ക് വേണ്ട മരുന്നിൻ്റെ സംഭരണം ഉറപ്പാക്കും. അതിനായി ബോധവത്കരണവും സംഘടിപ്പിക്കും. ബ്ലാക്ക് ഫം​ഗസ് നേരത്തെ തന്നെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അതിൽ കൂടുതലായി രോ​ഗം വ‍ർധിച്ചിട്ടില്ല.

കൊവിഡ് വൈറസുകൾ ​ഗ്ലൂക്കോസ് ഉപയോ​ഗിക്കുന്നത് തടഞ്ഞ് വൈറസുകൾ പെരുകുന്നത് തടയുന്ന മരുന്ന് ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്.​ ​ഗുരുതരാവസ്ഥയിൽ അല്ലാത്ത രോ​ഗികളുടെ ഓക്സിജൻ ആശ്രയത്വം കുറയ്ക്കാൻ ഈ മരുന്ന് സഹായിക്കും. ഈ മരുന്നിൻ്റെ അരലക്ഷം ഡോസിന് കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻഓർഡർ നൽകി. ജൂണിൽ മരുന്ന് കിട്ടും എന്നാണ് പ്രതീക്ഷ. കേരളത്തിൽ തന്നെ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു. വിവിധ കമ്പനികളുമായി സർക്കാർ ചർച്ച നടത്തിവരികയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറളജി ക്യാംപസിൽവാക്സിൻ ഉത്പാദ​നം നട്തതുകയാണ് ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker