ഹരിയാനയിൽ സിഎന്‍ജി പമ്പിലെ മൂന്ന് ജീവനക്കാരെ വെട്ടിക്കൊന്നു

ഗുരുഗ്രാം : ഹരിയാനയിൽ സിഎന്‍ജി പമ്പിലെ മൂന്ന് ജീവനക്കാരെ വെട്ടിക്കൊന്നു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു ആക്രമണം. യുപി സ്വദേശികളായ ഭൂപേന്ദ്ര, പുഷ്പേന്ദ്ര, നരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾ മാനേജരും മറ്റു രണ്ട് പേർ ഓപ്പറേറ്റർമാരുമാണ്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ പമ്പ് മാനേജരുടെ മുറിയിലും ഒരാളുടെ മൃതദേഹം മുറിക്ക് പുറത്തുമാണ് കണ്ടെത്തിയത്.

അക്രമികളുടെ ഉദ്ദേശ്യം കവർച്ച ആയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഓഫിസിലുണ്ടായിരുന്ന 10 ലക്ഷം രൂപയും മൊബൈൽ ഫോണുകളും കവർച്ച ചെയ്യപ്പെട്ടിട്ടില്ല. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും തിരച്ചിൽ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News