KeralaNews

നേരിയ ആശ്വാസം; മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കഴാഴ്ച മുതല്‍ മലപ്പുറത്തും ഉണ്ടാകുക.

കൊവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു.

മലപ്പുറത്തും ഈ ആഴ്ചയോടെ ടിപിആര്‍ ഗണ്യമായി കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചത്. വെള്ളിയാഴ്ച 13.3 ശതമാനമാണ് മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഞായറാഴ്ച മലപ്പുറത്ത് പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണം നിലവില്‍ ജില്ലാ കളക്ടര്‍ പിന്‍വലിച്ചിട്ടില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും നാളെ തുറക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം, സംസ്ഥാനത്തുടനീളം ലോക്ഡൗണ്‍ ഇളവുകളോടെ ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു.

അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണില്‍ ചില മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കയര്‍, കശുവണ്ടി വ്യവസായങ്ങള്‍ക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇളവ് അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് ധാരണ. വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker