24.7 C
Kottayam
Monday, May 20, 2024

നടി സായോണി ഘോഷ് ത്രിപുരയില്‍ അറസ്റ്റില്‍; ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ആരോപണം

Must read

കൊൽക്കത്ത: ബംഗാളി സിനിമ താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ സായോണി ഘോഷ് ത്രിപുരയിൽ അറസ്റ്റിൽ. സയോണിയെ പോലീസ് സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ മർദിച്ചതായും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം ബി.ജെ.പി നിഷേധിച്ചു. മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ പരിപാടി തടസ്സപ്പെടുത്തിയതിനാണ് സയോണിയെ അറസ്റ്റ് ചെയ്തതെന്നാണ് ബി.ജെ.പി വാദം.

പശ്ചിമ ബംഗാൾ തൃണമൂൽ യൂത്ത് കോൺഗ്രസ് നേതാവായ സായോണി ഘോഷിനെ ബി.ജെ.പി പ്രവർത്തകർ ഈസ്റ്റ് അഗർത്തല പോലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ചുവെന്നാണ് തൃണമൂലിന്റെ ആരോപണം. സയോണിക്കൊപ്പമുണ്ടായിരുന്ന സുസ്മിത ദേബ് എം.പി, കുണാൽ ഘോഷ്, സുബൽ ഭൗമിക് എന്നിവർക്കും മർദനമേറ്റതായി പാർട്ടി ആരോപിച്ചു. പാർട്ടി പ്രവർത്തകർക്ക് പിന്തുണ നൽകാനായി മുതിർന്ന തൃണമൂൽ നേതാവും മമത ബാനർജിയുടെ മരുമകനുമായ അഭിഷേക് ബാനർജി ഉടൻ ത്രിപുരയിലെത്തുമെന്നും തൃണമൂൽ കോൺഗ്രസ് വാർത്താക്കുറിപ്പിലറിയിച്ചു.

പോലീസ് സ്റ്റേഷനിൽ സായോണി ഘോഷിനെ ചോദ്യം ചെയ്യുന്നതിനിടെ അവിടെ കൂടിയ ആളുകളെ ഒരു കൂട്ടം അക്രമികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ആർക്കും പരിക്കേറ്റില്ലെന്നും ത്രിപുര പോലീസ് പ്രതികരിച്ചു. വൈകുന്നേരത്തോടെയാണ് വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് സയോണി ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് സുപ്രീം കോടതി സമീപകാലത്ത് ത്രിപുര പോലീസിന് നിർദേശം നൽകിയിരുന്നു. ത്രിപുരയിൽ തൃണണമൂൽ കോൺഗ്രസ് പ്രവർത്തനം ആരംഭിച്ചത് മുതൽ പാർട്ടി പ്രവർത്തകർക്ക് നേരെ ആക്രമങ്ങൾ നടക്കുന്നതായി പാർട്ടി ആരോപിച്ചിരുന്നു. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week