24.9 C
Kottayam
Saturday, June 6, 2026

മലയാള സിനിമയിലെ ബിജു മേനോന്റെ 30 വർഷങ്ങൾ; ആഘോഷമാക്കി ‘തലവൻ’ അണിയറ പ്രവർത്തകർ

Must read

കൊച്ചി:1994 ൽ പുത്രൻ എന്ന സിനിമയിൽ നടനായി അരങ്ങേറ്റം കുറിച്ച നടൻ മലയാളത്തിന്റെ പ്രിയ ബിജു മേനോൻ തന്റെ കരിയറിലെ 30 വർഷങ്ങൾ പിന്നിടുകയാണ്. കൂടാതെ നടന്റെ ഏറ്റവും പുതിയ ചിത്രം ജിസ് ജോയ് ഒരുക്കുന്ന തലവൻ റിലീസിനൊരുങ്ങുകയുമാണ്. മെയ് 24ന് ചിത്രം തിയറ്ററുകളിലെത്തുമ്പോൾ ബിജു മേനനോന്റെ 30 വർഷങ്ങൾ ആഘോഷമാക്കുകയാണ് തലവൻ ടീം.

തലവനിലെ നായകൻ ആസിഫ് അലി, ജിസ് ജോയ്, നടി മിയ തുടങ്ങി സിനിമയുടെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ആഘോഷത്തിയൽ ബിജു മേനോനെ പൊന്നാടയണിച്ച് ആദരിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. തുടർന്ന് തലവൻ സിനിമയുടെ വിശേഷങ്ങളും മാധ്യമ പ്രവർത്തകരോട് താരങ്ങൾ പങ്കുവെച്ചു.

1991ൽ ഈഗിൾ എന്ന ചിത്രത്തിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും 1994ൽ പുറത്തിറങ്ങിയ പുത്രൻ എന്ന സിനിമയാണ് ബിജു മേനോന്റെ നടൻ എന്ന നിലയിലുള്ള ആദ്യ ചിത്രം. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പിറന്നു വീണു. പത്രം, മധുരനൊമ്പരക്കാറ്റ്, മഴ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളിമൂങ്ങ, ഓർഡിനറി, അയ്യപ്പനും കോശിയും തുടങ്ങി ബിജു മേനോൻ എന്ന നടനെ മലയാളിയുടെ മനസിൽ പതിപ്പിച്ച എത്രയെത്ര സിനിമകൾ.

ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ അടുത്ത ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമ്മിക്കുന്നു. മലബാറിലെ നാട്ടിൻ പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

- Advertisement -

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week