കഴിഞ്ഞ സർക്കാറിനെ ഏറ്റവും പ്രതികൂലമായി ബാധിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,00 പിഴയും ശിക്ഷ വിധിച്ചു. ബിജു രാധാകൃഷ്ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അതേസമയം കേസിലെ മറ്റുരണ്ടു പ്രതികളായ ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും.
തമിഴ്‌നാട്ടില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്ണന്റെ സ്വിസ് സോളാര്‍ കമ്ബനി 75 ലക്ഷം തട്ടിച്ചെന്ന കേസിലാണ് വിധി. വിവിധ കേസുകളിലായി ബിജു രാധാകൃഷ്ണന്‍ അഞ്ചുവര്‍ഷത്തിലധികമായി ജയില്‍വാസത്തിലായതിനാല്‍ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ല. ഇതു വരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കും. പിഴ മാത്രം അടച്ചാല്‍ മതിയാകും.