ഊട്ടി: ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരന്‍ മരം ദേഹത്തുവീണ് മരിച്ചു. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി ഏയ്റ്റ്ത് മൈല്‍സിലായിരുന്നു (എട്ടാംമൈല്‍) സംഭവം.
23-ാം തീയതിയാണ് ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘം ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്. ഞായറാഴ്ച തിരികെ നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ എട്ടാംമൈലില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ ഊട്ടി പൈക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ഊട്ടിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


