27.8 C
Kottayam
Saturday, June 1, 2024

കൈലാസ രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി നിത്യാനന്ദ സ്വാമി

Must read

ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ കൈലാസ രാജ്യത്തേക്ക് ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്ര വിലക്കി ആൾദൈവം നിത്യാനന്ദ.

ഇന്ത്യയിൽ ക്രിമിനൽ‌ കേസുകളിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ 2019 ൽ ഇക്കഡോര‍ തീരത്തിന് സമീപം ആരംഭിച്ചതായി പറയപ്പെടുന്ന കൈലാസ രാജ്യത്തേക്കാണ് ഇന്ത്യാക്കാരടക്കമുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും വിലക്കിയിട്ടുണ്ട്.

ലൈം​ഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ 2019ലാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞത്. അന്ന് മുതൽ കൈലാസ പ്രത്യേക രാജ്യമാക്കണമെന്ന് നിത്യാനന്ദ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുന്നുണ്ട്. കൈലാസ രാജ്യത്തുള്ള മുഴുവൻ പേരും ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിത്യാനന്ദ ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week