25.3 C
Kottayam
Sunday, September 29, 2024

ഏറ്റുമാനൂരിൽ ഇന്ന് ഏഴരപൊന്നാന, ട്രെയിനുകൾക്ക് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പില്ല;പ്രതിഷേധവുമായി പാസഞ്ചേഴ്സ് അസോസിയേഷൻ

Must read

ഏറ്റുമാനൂർ: പ്രാദേശിക ഉത്സവങ്ങൾക്കും പള്ളിപെരുന്നാളിനും ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കുന്നത് പതിവാണ്. എന്നാൽ ഈ വർഷം പ്രശസ്തമായ ഏറ്റുമാനൂർ ഉത്സവത്തിന് സ്റ്റോപ്പ്‌ നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളായ ശ്രീജിത്ത് കുമാർ, ഷിനു എം എസ് എന്നിവർ അഭിപ്രായപ്പെട്ടു.

കഠിനമായ ചൂട് പോലും വകവെയ്ക്കാതെ പതിനായിരങ്ങളാണ് പ്രായഭേദമന്യേ രാവും പകലും ഏറ്റുമാനൂരിൽ ഈ വർഷം ദർശനം നടത്താൻ എത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ നിന്നും മലബാർ മേഖലയിൽ നിന്നും ഏഴരപൊന്നാന ദർശനത്തിനും ആറാട്ടിനും എത്തുന്ന ഭക്തജനങ്ങൾക്കായി ഏറ്റുമാനൂരിൽ ഗതാഗത സൗകര്യമൊരുക്കാതിരുന്നത് വീഴ്ചയായി വിലയിരുത്തുന്നു.

ഏറ്റുമാനൂർ സ്റ്റേഷനിൽ വലിയ വികസനക്കുതിപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെയും വിപുലമായ പാർക്കിംഗ് ഏരിയയുടെ പണികൾ പുരോഗമിക്കുകയാണ്. ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.

അധികമായി സ്ഥാപിക്കുന്ന റൂഫുകളും ഇരിപ്പിടങ്ങളുമായി അമൃത് ഭാരത്‌ പദ്ധതിയുടെ ഗുണങ്ങൾ പൂർണ്ണമായും യാത്രക്കാരിലേയ്ക്ക് എത്തണമെങ്കിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനിവാര്യമാണ്. റിസർവേഷൻ കോച്ചുകൾ കൂടുതലുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ശീതീകരിച്ച കാത്തിരുപ്പ് കേന്ദ്രം കരാറുകാരെ പിന്തിരിപ്പിക്കാൻ കാരണമാകും.

രാവിലെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിന് പോലും ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ ഇല്ലാത്തത് കടുത്ത യാത്രാക്ലേശമാണ് സമ്മാനിക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം അഭിപ്രായപ്പെട്ടു. ഉച്ചതിരിഞ്ഞ് 3.15 നുള്ള പരശുറാം എക്സ്പ്രസ്സാണ് ഏറ്റുമാനൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ ട്രെയിൻ.

മലബാർ വഞ്ചിനാട് എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനിവാര്യമാണെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്ക് തിരുവനന്തപുരം പോയി മടങ്ങുന്നതിന് കോട്ടയം റെയിൽവേ സ്റ്റേഷനെയാണ് ഈരാട്ടുപേട്ട പാലാ, വയല, കുറവിലങ്ങാട്, പേരൂർ, കിടങ്ങൂർ അടക്കമുള്ള ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർ പോലും നിലവിൽ ആശ്രയിക്കുന്നത്.

എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐ സി എച്ച് കുട്ടികളുടെ ആശുപത്രി, ഐ ടി ഐ, ബ്രില്ലിന്റ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരവധി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, നിരവധി തീർത്ഥാടന കേന്ദങ്ങളും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week