24.2 C
Kottayam
Saturday, June 6, 2026

‘പാർട്ടി പരിപാടിക്ക് വേണ്ടി ട്രെയിനുകൾ റദ്ദാക്കി, യാത്രാ ദുരിതത്തിൽ മലയാളികൾ’; തീരുമാനം മാറ്റണമെന്ന് ശിവദാസൻ

Must read

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത് അടക്കം നിരവധി ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി ജനദ്രോഹമെന്ന് വി ശിവദാസന്‍ എംപി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് വേണ്ടി ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇത്തരത്തില്‍ വ്യാപകമായി ട്രെയിനുകള്‍ വിട്ടു നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ ട്രെയിനുകളില്‍ ടിക്കറ്റ് പോലും ലഭിക്കാതെ പ്രയാസപ്പെടുകയാണെന്ന് ശിവദാസന്‍ പറഞ്ഞു. 

ഭരണകക്ഷിയുടെയും അനുബന്ധ സംഘടനകളുടെയും ആവശ്യാര്‍ഥം റയില്‍വെ വിട്ടു കൊടുത്തപോലെ, നാളെ റിസര്‍വ് ബാങ്കും മറ്റ് സ്ഥാപനങ്ങളും വിട്ടു കൊടുത്തു കൂടെന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ ഇത്തരത്തില്‍ പൊതുഗതാഗത സംവിധാനത്തെ കൈകാര്യം ചെയ്യുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനും റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കാനും അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കിയെന്നും ശിവദാസന്‍ അറിയിച്ചു. 

വി ശിവദാസന്റെ കുറിപ്പ്: ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി ജനദ്രോഹം. ദീര്‍ഘദൂര യാത്രക്കാരുടെ ആശ്രയമായ നിരവധി ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് വേണ്ടി ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇത്തരത്തില്‍ വ്യാപകമായി ട്രെയിനുകള്‍ വിട്ടു നല്‍കിയിട്ടില്ല.

ലക്ഷക്കണക്കിന് ആളുകള്‍ ട്രെയിനുകളില്‍ ടിക്കറ്റ് പോലും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ എത്തിച്ചേരാനും തിരികെ വരാനും സാധിക്കുന്നില്ല. ഇതിനെതിരായി വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഭരണകക്ഷിയുടെയും അവരുടെ അനുബന്ധ സംഘടനകളുടെയും ആവശ്യാര്‍ഥം റയില്‍വേ വിട്ടു കൊടുത്തപോലെ, നാളെ റിസര്‍വ് ബാങ്കും മറ്റ് സ്ഥാപനങ്ങളും ഇവര്‍ വിട്ടു കൊടുത്തുകൂടെന്നില്ല. 

- Advertisement -

ഹിമസാഗര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം നിസാമുദ്ദിന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മില്ലേനിയം എക്‌സ്പ്രസ്, ദുരന്തോ, എറണാകുളം നിസാമുദ്ദിന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, കൊച്ചുവേളി ഋഷികേശ് സൂപ്പര്ഫാസ്‌റ് എക്‌സ്പ്രസ് തുടങ്ങി നിരവധി ട്രെയിനുകള്‍ വിവിധ ദിവസങ്ങളില്‍ റദ്ദാക്കിയിരിക്കുകയാണ്.

- Advertisement -

ആവശ്യത്തിന് സീറ്റുകളോ ബര്‍ത്തുകളോ ട്രെയിനുകളോ ഇല്ലാത്തതിനാല്‍ ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് ഈ ട്രെയിനുകള്‍ റദ്ദാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി ജനദ്രോഹമാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ ഇത്തരത്തില്‍ പൊതുഗതാഗതസംവിധാനത്തെ കൈകാര്യം ചെയ്യുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനും റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കാനും അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് , റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week