24.9 C
Kottayam
Saturday, June 6, 2026

‘മനസിൽ ലാൽ സാറെന്ന ബിംബം’; മോഹൻലാൽ സിനിമകൾ നിർമിക്കുന്നതിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ

Must read

കൊച്ചി:മോഹൻലാൽ എന്ന നടന്റെ ഏറ്റവും വലിയ ആരാധകൻ ആര് ? എന്ന് ചോദിച്ചാൽ ഭൂരിഭാ​ഗം പേരും പറയുന്നൊരു പേര് ആന്റണി പെരുമ്പാവൂർ എന്നാകും. നടന്‍റെ സാരഥിയായി എത്തി ഇന്ന് ആശീർവാദ് സിനിമാസിന്റെ അമരക്കാരനായി വിളങ്ങുന്ന ആന്റണി നിർമിച്ച മിക്ക സിനിമകളും മോഹൻലാലിന്റേതാണ്.

റിലീസിന് ഒരുങ്ങുന്ന നേര് എന്ന ചിത്രവും അദ്ദേഹം തന്നെയാണ് നിർമിക്കുന്നത്. ഈ അവസരത്തിൽ മോഹൻലാൽ സിനിമകൾ ഒരുക്കുമ്പോൾ പ്രേക്ഷകൻ, നിർമാതാവ്, ലാൽ ഫാൻ എന്നീ നിലയിൽ കാണുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് ആന്‍റണി. 

നേരിന്റെ പുത്തൻ പ്രമോഷൻ വീഡിയോയിൽ ആണ് ആന്റണി ഇക്കാര്യം പറയുന്നത്.  ലാൽ സാർ ഒരു വലിയ ഇമേജ്, ഒരു ബിംബം പോലെ അദ്ദേഹത്തിന്‍റെ മനസിൽ ഉണ്ടെന്ന് ജ​ഗദീഷ് പറഞ്ഞപ്പോൾ, “മോഹൻലാൽ സാറിന്റെ സിനിമകൾ നിർമിക്കയും അതിന് മുൻപ് ഒരുപാട് സിനിമകൾ കാണുകയും ചെയ്തുവരുന്ന സമയത്ത്, എനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം എന്ത് എന്നത് മലയാളികൾക്ക് എല്ലാവർക്കും അറിയാം.

ജീത്തുവുമായുള്ള എന്റെ സൗഹൃദം തുടങ്ങിയ ശേഷം, അദ്ദേഹം ഒരു കഥയുടെ ഒരു വരി പറയുമ്പോൾ അതെന്റെ മനസിൽ അങ്ങനെ കിടക്കും. ദൃശ്യം, ദൃശ്യം 2 ചെയ്തപ്പോഴായാലും ഏത് സിനിമ ചെയ്താലും അങ്ങനെ തന്നെ. നേരും അങ്ങനെ തന്നെ. അത്തരം സിനിമകൾ നിർമിക്കണം എന്നത് എന്റെ ആ​ഗ്രഹമാണ്.

- Advertisement -

സിനിമയിൽ മോഹൻലാൽ സാർ എങ്ങനെ ആയിരിക്കുമെന്ന് തുടക്കം മുതൽ അവസാനം വരെ കണ്ടു കഴിയുമ്പോൾ, ഞാൻ ആ​ഗ്രഹിക്കുന്നത് പോലൊരു ഹീറോ സിനിമയിൽ ഉണ്ടാകുമെന്ന് തോന്നുമ്പോഴാണ് സിനിമകൾ നിർമിക്കുന്നത്. അവ കാണാൻ ആ​ഗ്രഹിക്കുന്ന സിനിമയും ആയിരിക്കും. ഒപ്പം അതിനൊരു ഉദാഹരണമാണ്. അത്തരത്തിൽ ഒരുപാട് സിനിമകൾ”, എന്നാണ് ആന്റണി പറഞ്ഞത്. 

- Advertisement -

പ്രൊഡ്യൂസർ എന്നതിന് അപ്പുറം തിയറ്റർ ഉടമ കൂടിയാണ് ആന്റണി. കഥ പറയുമ്പോൾ തിയറ്ററിൽ ഇരുന്ന് കഥ പറയുന്നത് കൂടി ആന്റണി കാണും. ഷെയറും എത്രദിവസം ഓടും, കയ്യടികൾ എവിടെയൊക്കെ, ഡിസ്ട്രിബ്യൂട്ടേഴ്സിന് എത്ര, അതോടൊപ്പം തന്നെ ലാലിന്റെ ഹീറോയിസവും കാണണം എന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്ന് തമാശ രൂപേണ ജ​ഗദീഷ് പറയുന്നുണ്ട്. 

“നേരിലെ മോഹൻലാൽ സാറിന്റെ ഹീറോയിസവും എമ്പുരാനിലെ ഹീറോയിസവും തമ്മിൽ വളര അധികം വ്യത്യാസം ഉണ്ട്. പ്രേക്ഷകൻ എന്ന നിലയിൽ കേൾക്കുമ്പോൾ തന്നെ അക്കാര്യം നമുക്ക് അറിയാവുന്നതാണ്. പ്രേക്ഷകൻ ആ​ഗ്രഹിക്കുന്നത് പോലെ സിനിമ കൊണ്ടു പോകണമെന്ന് സംവിധായകനും ആ​ഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്രയും സിനിമകളിൽ ലാൽ സാറും ഞാനും ജീത്തുവുമായി സഹകരിക്കുന്നത്. അതൊരു വിശ്വാസമാണ്”, എന്നാണ് ആന്റണി പറഞ്ഞത്.  

തന്നിലെ നടനെ കുറിച്ചും ആന്റണി പേരുമ്പാവൂർ മനസുതുറന്നു. 30ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടനായി ജീവിക്കാൻ ആ​ഗ്രഹിക്കുന്ന ആളല്ല ഞാൻ. അതിന്റെ കൂടെ ചേരുക എന്നതാണ്. ജീത്തുവിന്റെ സിനിമയിൽ ആണ് ഞാൻ സ്വാതന്ത്ര്യത്തോടെ അഭിനയിച്ചത്. വേറെ ഒരുപാട് സിനിമകളിൽ വിളിക്കുന്നുണ്ട്. പക്ഷേ പോകില്ല. മോഹൻലാൽ സിനിമകളിൽ അഭിനയിക്കാനാണ് ഇഷ്ടമെന്നും ആന്റണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week