തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ഇന്ന് മൂന്ന് ട്രെയിൻ സർവ്വീസുകൾ വൈകിയോടും. തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി.
എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം – പൂനെ പൂർണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം.
മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ ട്രാക്കില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ഇന്നലെയും നിരവധി ട്രെയിനുകള്‍ വൈകിയോടിയിരുന്നു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാവിലെ പുറപ്പെട്ട ട്രെയിനുകളാണ് വൈകിയോടിയത്്. തിങ്കളാഴ്ച രാവിലെയാണ് ട്രാക്കില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസ് ഇടിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് നി?ഗമനം.
ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. തിരുവനന്തപുരം കാസര്‍ഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ ചിറയന്‍കീഴ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.
വന്ദേ ഭാരതിന് പുറമെ വേണാട്, ജനശതാബ്ദി, പരശുറാം എന്നീ ട്രെയിനുകളും വൈകിയോടുകയായിരുന്നു.