കൊച്ചി: എറണാകുളം ജങ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി തുടങ്ങി. രണ്ടാം പ്ലാറ്റ്ഫോമിലാണ് ചൊവ്വാഴ്ച നിർമാണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാടും ഉൾപ്പെടെ ആറു ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കി. ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
രാവിലെ ആറുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടാറുള്ള കണ്ണൂർ ഇന്റർസിറ്റി (16305) ഇനി 26 വരെ 6.22-ന് ആലുവയിൽ നിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5.45-ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ് (16304) 26 വരെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
യാത്ര പുനഃക്രമീകരിച്ച മറ്റു ട്രെയിനുകൾ
എറണാകുളം-പാലക്കാട് മെമു (66610): എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെടേണ്ട ട്രെയിൻ ബുധനാഴ്ച മുതൽ 26 വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഈ ദിവസങ്ങളിൽ എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ സർവീസ് ഉണ്ടാകില്ല.
ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56317): ഗുരുവായൂരിൽനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന ട്രെയിൻ 26 വരെ ഇടപ്പള്ളിയിൽ ഓട്ടം അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു: കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 5.55-ന് പുറപ്പെടുന്ന ട്രെയിൻ 26 വരെ തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.
എം.ജി.ആർ. ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ്: (22639) 25 വരെ അരമണിക്കൂർ വൈകിയോടും. യാത്രകളിൽ മാറ്റം വരുത്തിയതറിയാതെ എത്തിയ യാത്രക്കാർ ചൊവ്വാഴ്ച ശരിക്കും വലഞ്ഞു. കണ്ണൂർ ഇന്റർസിറ്റി ആലുവയിൽ നിന്നാക്കിയതിനെ കുറിച്ച് ചിലർ പരാതിപ്പെട്ടു. അതേസമയം റിസർവ്‌ചെയ്ത യാത്രക്കാരെയും മാധ്യമങ്ങളെയും മുൻകൂട്ടി വിവരം അറിയിച്ചിരുന്നുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
പ്രധാന മാറ്റങ്ങൾ (മാർച്ച് 26 വരെ):
| ട്രെയിൻ | മാറ്റം |
| കണ്ണൂർ ഇന്റർസിറ്റി (16305) | എറണാകുളത്തിന് പകരം ആലുവയിൽ നിന്ന് പുറപ്പെടും (സമയം: 6.22 AM). |
| വഞ്ചിനാട് എക്സ്പ്രസ് (16304) | തിരുവനന്തപുരത്ത് നിന്ന് വരുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. |
| നിലമ്പൂർ – കൊച്ചുവേളി (16325) | കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. |
| കൊച്ചുവേളി – നിലമ്പൂർ (16326) | കോട്ടയത്ത് നിന്ന് സർവീസ് ആരംഭിക്കും. |
English Summary: Renovation work on Platform 2 of Ernakulam Junction (South) Railway Station has led to partial cancellation and regulation of six major train services starting Tuesday, March 17, 2026. Key trains affected include the Ernakulam-Kannur Intercity Express (16305), which will now depart from Aluva at 6:22 AM instead of Ernakulam until March 26. Similarly, the Thiruvananthapuram-Ernakulam Vanchinad Express (16304) will terminate its journey at Kottayam during this period. Passengers are advised to check the updated schedules as these changes are expected to cause significant inconvenience to daily commuters.

