27.4 C
Kottayam
Thursday, June 4, 2026

വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി കവർച്ച, സേലത്തുനിന്ന്‌ ഭക്ഷണംകഴിച്ച് വെള്ളംകുടിച്ചുകിടന്നു; പോലീസ് ഉണർത്തിയപ്പോൾ തിരുവനന്തപുരം, ട്രെയിൻ കവർച്ച നടന്നതിങ്ങനെ

Must read

തിരുവനന്തപുരം:സേലത്തെത്തിയപ്പോൾ ഭക്ഷണംകഴിച്ച് വെള്ളംകുടിച്ച് കിടന്നതാണ് വിജയലക്ഷ്മിയും മകളും. തിരുവനന്തപുരത്തെത്തി ബോധം വീണ്ടെടുത്തതോടെയാണ് കവർച്ചയ്ക്കിരയായെന്ന്‌ മനസ്സിലായത്. മകൾ അഞ്ജലിക്ക്‌ അപ്പോഴും പൂർണബോധം വന്നിരുന്നില്ല.

വിജയലക്ഷ്മിയും മകളും എസ്‌ വൺ കോച്ചിലും കൗസല്യ എസ് ടു കോച്ചിലുമായിരുന്നു. സേലത്തുനിന്ന്‌ മൂവരും ഭക്ഷണവും വെള്ളവും വാങ്ങി. ഈ റോഡിലെത്തുംമുൻപേ ഭക്ഷണംകഴിച്ചു. സ്ലീപ്പർ കോച്ചിൽ ബിഹാറികളായ ആറു തൊഴിലാളികളും ഡൽഹിയിൽനിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ഒരാളും ഉണ്ടായിരുന്നതായി വിജയലക്ഷ്മി പറഞ്ഞു. ശൗചാലയത്തിൽ പോയി വന്നപ്പോഴാണ് അക്സർ എന്നയാളെ ശ്രദ്ധിച്ചത്. തിരികെ, സീറ്റിലെത്തി അവിടെ സൂക്ഷിച്ചിരുന്ന കുപ്പി വെള്ളംകുടിച്ചു കോയമ്പത്തൂർ എത്തുംമുമ്പേ കിടക്കുകയായിരുന്നു. നാലുമണിക്ക് എഴുന്നേൽക്കുന്നതിനായി മൊബൈൽ ഫോണിൽ അലാറം വെച്ചു. പിന്നീട് ഒന്നും ഓർമയില്ലെന്നും വിജയലക്ഷ്മി പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ റയിൽവേ പോലീസ് എത്തി വിളിച്ചപ്പോഴാണ് ബോധം വന്നത്. കായംകുളത്ത് ഇറങ്ങേണ്ടവരാണെന്ന് പോലീസിനെ അറിയിച്ചു. പൈജാമയുടെ പോക്കറ്റ്‌ പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടുവെന്ന് മനസ്സിലായത്. മൊബൈൽ ഫോണുകളും കാണാനില്ല. ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും കവർച്ച ചെയ്തതായി മനസ്സിലായി. വലതുവശത്തേക്ക് ചെരിഞ്ഞുകിടന്നാണ് ഉറങ്ങിയത്. ഇടതുചെവിയിലെ കമ്മൽ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. പോക്കറ്റ് കീറിയ നിലയിലായിരുന്നു. സ്വർണം മുറിച്ചെടുത്ത് മാറ്റിയെന്നാണ് സൂചന.

- Advertisement -

20 വർഷത്തിലധികമായി ആഗ്രയിലാണ് വിജയലക്ഷ്മിയും കുടുംബവും താമസിക്കുന്നത്. സ്വകാര്യ എക്സ്‌പോർട്ടിങ് കമ്പനി മാനേജരാണ് ഭർത്താവ് ശിവാനന്ദൻ. ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയ 35 പവൻ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് വിജയലക്ഷ്മി പറയുന്നു.

- Advertisement -

കവർച്ചയ്ക്കുപിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് ഉത്തർപ്രദേശുകാരനായ അക്സർ ബാഗ്‌ഷെയെന്ന് സൂചന. സംശയിക്കുന്നവരുടെ ചിത്രങ്ങൾ കാണിച്ചപ്പോഴാണ് അക്സറിനെ മൂവരും തിരിച്ചറിഞ്ഞത്. ഇവർ, ശൗചാലയത്തിൽ പോയപ്പോൾ കവർച്ചക്കാർ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി എന്നാണ് അനുമാനം. യാത്രയിൽ ഒരിടത്തും തീവണ്ടിയിൽ പോലീസ് ഉണ്ടായിരുന്നില്ലെന്ന് കവർച്ചയ്ക്കിരയായവർ പറയുന്നു.

കവർച്ച നടന്നത് തമിഴ്‌നാട്ടിലെ സേലത്തിനും കോയമ്പത്തൂരിനും ഇടയിലായതിനാൽ കേസ് സേലം ഡിവിഷനിലേക്ക് കൈമാറിയേക്കുമെന്ന്‌ െറയിൽവേ പോലീസ് അറിയിച്ചു. മൂന്നു സ്ത്രീകളെയും െറയിൽവേ പോലീസ് ആദ്യം തൈക്കാട്ടെ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും എത്തിച്ചു. ഇവരിൽനിന്ന് മൊഴിയെടുത്തു.

കൃത്യം നടത്തിയശേഷം അക്സർ ഇടയ്ക്കുള്ള സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെട്ടിട്ടുണ്ടാകാം. ഈറോഡ്, സേലം മേഖലകൾ കേന്ദ്രീകരിച്ച് തീവണ്ടികളിൽ കവർച്ച പതിവാക്കിയാളാണ് അക്സർ. മുൻപ് രണ്ടുതവണ സമാന കേസിൽ പിടിക്കപ്പെട്ടിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week