ആലപ്പുഴ–അമ്പലപ്പുഴ സെക്‌ഷനിൽ അറ്റകുറ്റപ്പണി: ട്രെയിനുകൾ വഴിതിരിച്ചു വിടും

തിരുവനന്തപുരം∙ ആലപ്പുഴ–അമ്പലപ്പുഴ സെക്‌ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ചു വിടും. ഗുരുവായൂരിൽനിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ഗുരുവായൂർ–ചെന്നൈ എഗ്മോർ പ്രതിദിന എക്സ്പ്രസ് (16128) ജൂലൈ 3, 4, 8, 10, 11, 15 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും.

എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ ഈ ട്രെയിനിന് സ്റ്റോപ്പുണ്ടാവില്ല. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. 

കൊച്ചുവേളിയിൽനിന്ന് രാത്രി 9.25ന് പുറപ്പെടുന്ന കൊച്ചുവേളി–മംഗളൂരു ജംക്‌ഷൻ അന്ത്യോദയ എക്സ്പ്രസ് ജൂലൈ 4, 6, 11, 13 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴയിലും എറണാകുളം ജംക്‌‌ഷനിലും സ്റ്റോപ്പുണ്ടാവില്ല.

പകരം കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും. മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് ജൂലൈ 3, 4, 8, 10, 11, 15 തീയതികളിൽ 20 മിനിറ്റ് വഴിയിൽ പിടിച്ചിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News