ട്രാക്കില്‍ അറ്റകുറ്റപ്പണി,തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിങ്കളാഴ്ചയും, 28 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് നിയന്ത്രണം. ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെയുള്ള ട്രാക്കിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഗുരുവായൂരില്‍ നിന്നുള്ള ചെന്നൈ എഗ്മൂര്‍ ഒരു മണിക്കൂര്‍ വൈകിയാവും പുറപ്പെടുക. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്കുള്ള മംഗലാപുരം എക്സ്പ്രസ് ഒരുമണിക്കൂറും, അമൃത അര മണിക്കൂറും, വേരാവല്‍ എക്സ്പ്രസ് 1.50 മണിക്കൂറും വൈകിയോടും.

കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി 15 മിനിറ്റും ശ്രീഗംഗാനഗര്‍ 1.50 മണിക്കൂറും, ഹൈദരാബാദ് സ്പെഷ്യല്‍ ഒന്നേകാല്‍ മണിക്കൂറും വൈകും. എറണാകുളത്തേക്കുള്ള പാട്ന എക്സ്പ്രസ് ഒന്നേകാല്‍ മണിക്കൂറും, നാഗര്‍കോവിലിലേക്കുള്ള ഗാന്ധിധാം 1.50 മണിക്കൂറും വൈകിയോടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News