27.6 C
Kottayam
Thursday, June 4, 2026

ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ വഴി തിരിച്ച് വിടും

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം, ട്രെയിനുകള്‍ റദ്ദാക്കി . ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു . വിശദവിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വെ.
പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള നാല് മെമു ട്രെയിനുകള്‍ 11 മുതല്‍ 14 വരെ പൂര്‍ണമായും റദ്ദാക്കി. ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയിലെ പാതയിരട്ടിപ്പിക്കല്‍ ജോലികളെ തുടര്‍ന്നാണ് ഇത്. എറണാകുളം -കൊല്ലം മെമു(66303), കായംകുളം-എറണാകുളം മെമു(66316), കൊല്ലം -എറണാകുളം മെമു(66302), എറണാകളും -കായംകുളം(66315) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

നേത്രാവതിയും ശതാബ്ദിയും ഉള്‍പ്പടെയുള്ള തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴവഴിയുള്ള കായംകുളം -എറണാകുളം പാസഞ്ചര്‍(56380), ആലപ്പുഴ-കൊല്ലം മെമു(66311), കോട്ടയം വഴിയുള്ള കൊല്ലം -എറണാകുളം മെമു(66308), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388), എറണാകുളം -കായംകുളം പാസഞ്ചര്‍(56383), എറണാകുളം -കൊല്ലം മെമു(66309), എറണാകുളം-കായംകുളം പാസഞ്ചര്‍(56387), കോട്ടയം-കൊല്ലം-കോട്ടയം മെമു(66318), കൊല്ലം മെമു(66317) എന്നീ തീവണ്ടികള്‍ 14നും റദ്ദാക്കിയിട്ടുണ്ട്.
12-ന് പുറപ്പെടുന്ന പോര്‍ബന്തര്‍ -കൊച്ചുവേളി എക്‌സ്പ്രസ് (19262), 14-ന് പുറപ്പെടുന്ന ഖോരക്പുര്‍-തിരുവനന്തപുരം എക്‌സ്പ്രസ്(12511), കൊച്ചുവേളി-ഛണ്ഡീഗഢ് എക്‌സ്പ്രസ്(12217), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12075), കൊച്ചുവേളി-മൈസൂരൂ എക്‌സ്പ്രസ്(16316), തിരുവനന്തപുരം-ഷാലിമാര്‍ എക്‌സ്പ്രസ്(22641) എന്നീ തീവണ്ടികള്‍ കോട്ടയം തിരിച്ചുവിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week