KeralaNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് നിയന്ത്രണം

കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം, എറണാകുളം- കൊല്ലം, കൊല്ലം- എറണാകുളം, ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം, എറണാകുളം- കൊല്ലം മെമു സര്‍വീസുകളും കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം, കായംകുളം- എറണാകുളം, ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം, എറണാകുളം- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍- എറണാകുളം പാസഞ്ചറുകള്‍ പൂര്‍ണമായും റദ്ദാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker