തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാഴാഴ്ച 23 ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങളും അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.
എറണാകുളം – കണ്ണൂര്‍ എക്സ്പ്രസ്, (16305)
എറണാകുളം – ഗുരുവായൂര്‍ എക്സ്പ്രസ്, (06438)
എറണാകുളം – കായംകുളം മെമു, (06451)
കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, (16326)
നിലമ്പൂര്‍ – കോട്ടയം എക്സ്പ്രസ്, (16326)
നാഗര്‍കോവില്‍- മംഗലൂരു എക്സ്പ്രസ്, (16606)
മംഗലൂരു -നാഗര്‍കോവില്‍ എക്സ്പ്രസ്, (16605)
തിരുനെല്‍വേലി-പാലക്കാട് എക്സ്പ്രസ്, (16791)
പാലക്കാട് – തിരുനെല്‍വേലി എക്സ്പ്രസ്, (16792)
എറണാകുളം – ബംഗളൂരു,(12678)
ബംഗളൂരു- എറണാകുളം,(12677)
കൊച്ചുവേളി, ലോകമാന്യ,(12202)
ലോകമാന്യ- കൊച്ചുവേളി,(12201)
എറണാകുളം – പാലക്കാട്,(05798)
പാലക്കാട്- എറണാകുളം, (05797)
ആലപ്പുഴ- ചെന്നൈ എക്സ്പ്രസ്,(222640)
ചെന്നൈ – ആലപ്പുഴ എക്സ്്പ്രസ്,(22639)
എറണാകുളം – ഷൊര്‍ണൂര്‍,(06018)
എറണാകുളം – ഗുരുവായൂര്‍,(06448)
ഗുരുവായുര്‍ – എറണാകുളം,(06477)
ഗുരുവായൂര്‍ -തൃശൂര്‍,(06455)
തൃശൂര്‍ – ഗുരുവായൂര്‍,(06446)
ഹൂബ്ലി- കൊച്ചുവേളി,(12777)
കൊച്ചുവേളി ഹൂബ്ലി(12778)
കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസില്‍ സാങ്കേതിക തകരാര്‍. ഇന്ന് ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്‌സ്പ്രസിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് വന്ദേ ഭാരത് ട്രെയിന്‍ നിര്‍ത്തിയിട്ടിയിരിക്കുന്നത്.
ഇന്നലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. അത്യധികം ആവേശത്തോടെയായായിരുന്നു യാത്രക്കാര്‍ വന്ദേഭാരതിനെ വരവേറ്റത്. കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടുക. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍, രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.