28.2 C
Kottayam
Monday, June 8, 2026

വാട്ടർമെട്രോ: ഫീഡർ സർവീസുമായി കെ.എസ്.ആര്‍.ടി.സി,ബസുകൾ 25 മിനിട്ട് ഇടവേളയിൽ

Must read

എറണകുളം: കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്കുവേണ്ടി കെ.എസ്.ആര്‍.ടി.സി. ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കും. കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനലില്‍നിന്ന് രാവിലെ 7.45 മുതല്‍ ഇന്‍ഫോപാര്‍ക്കിലേക്കും 9.45 മുതല്‍ സിവില്‍ സ്റ്റേഷനിലേക്കും തുടര്‍ന്ന് കാക്കനാട്ടിലേക്കുമാണ് സര്‍വീസ്. മെട്രോ ബോട്ട് വരുന്ന സമയമനുസരിച്ച് 25 മിനിറ്റ് ഇടവേളകളിലാണ് സര്‍വീസ് നടത്തുക.

സമയക്രമം ചുവടെ:

ഇന്നാണ് കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസ് ആരംഭിച്ചത്. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നുമാണ് ബോട്ട് സർവീസ് ആരംഭിച്ചത്.

നാളെ വെെറ്റില-കാക്കനാട് റൂട്ടിലും സർവീസ് ആരംഭിക്കും. ഓരോ 15 മിനുട്ടിലും ബോട്ട് സർവീസ് ഉണ്ടാകും. 20 രൂപയാണ് ഹൈക്കോടതി-വൈപ്പിൻ റൂട്ടിലെ ടിക്കറ്റ് നിരക്ക്. 40 രൂപയാണ് കൂടിയ നിരക്ക്.

- Advertisement -

- Advertisement -

മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിട്ടുള്ളത്. പ്രാരംഭ ഘട്ടത്തിൽ നൂറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന എട്ടു ബോട്ടുകളാണ് നിലവിൽ കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

Popular this week