KeralaNews

ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയല്‍,പ്രതിഷേധം കടുപ്പിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ട്രെയിൻ തടയാനൊരുങ്ങി പ്രതിഷേധ സംഘടനകൾ. ഫെബ്രുവരി 18ന് നാല് മണിക്കൂറാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുക. ‘റെയിൽ രോക്കോ’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.

ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെയാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധം നടക്കുകയെന്ന് സംയുക്ത കിസാൻ സമിതി അറിയിച്ചു. ഇതിനിടെ ഫെബ്രുവരി 12ന് രാജസ്ഥാനിൽ ടോൾ പിരിവ് തടയുമെന്നും പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്. നേരത്തെ, മൂന്ന് മണിക്കൂർ റോഡ് ഉപരോധിച്ചും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button