താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങി; ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും ലോറി കുടുങ്ങി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

രാത്രി ഒരു മണിയോടെ ആറാം വളവില്‍ യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ലോറി കുടുങ്ങിയത്. വണ്‍വേയായി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരത്തില്‍ അനുഭവപ്പെടുന്നത്. ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ചുവരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില്‍ ലോറികള്‍ കുടുങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News