വീട്ടില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ, നടന്‍ ഗോവിന്ദ ആശുപത്രിയില്‍

വീട്ടില്‍ കുഴഞ്ഞുവീണു, നടന്‍ ഗോവിന്ദ ആശുപത്രിയില്‍

മുംബൈ: ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ നടൻ. ഗോവിന്ദയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശപ്രകാരം ഗോവിന്ദയ്ക്ക് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിൻഡാലിനെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടുകൾക്കായി കുടുംബം കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ലൈസൻസുള്ള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News