ടൂറിസ്റ്റ് ബസിനു മുകളില്‍ പടക്കം പൊട്ടിച്ച് വിദ്യാര്‍ത്ഥികളുടെ വിനോദസഞ്ചാരം.എത്ര നടപടിയെടുത്താലും പഠിയ്ക്കാതെ ബസ് ഡ്രൈവര്‍മാര്‍

കോഴിക്കോട്:നിലവിട്ടു പായുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ എത്ര ശക്തമായ നടപടിയെടുത്താലും പുല്ലുപോലും പോലും വിലയില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും വിനോദയാത്രാസംഘത്തിന്റെ കൂത്താട്ടങ്ങള്‍ തുടരുന്നു.ബസുകളുടെ അഭ്യാസപ്രകടനവും പെണ്‍കുട്ടികളുടെ വാഹനമോടിയ്ക്കലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ത്ഥികള്‍ ടൂറിസ്റ്റ് ബസ്സിന് മുകളില്‍ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പിറന്നാള്‍ ആഘോഷിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുകയാണ്.

അപകടം വിളിച്ച് വരുത്തിക്കൊണ്ടായിരുന്നു താമരശ്ശേരിയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ത്ഥികളുടെ പിറന്നാളാഘോഷം. കോരങ്ങാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ടൂര്‍ പോയ +2 വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ആഘോഷം നടത്തിയത്. ഡിസംബര്‍ ഒന്നിന് ബാഗ്ലൂരിലേക്ക് പോയ സംഘത്തിന്റേതായിരുന്നു ആഘോഷം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News