24.9 C
Kottayam
Friday, June 5, 2026

വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം,മൂന്നു മദ്രസാ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

Must read

മലപ്പുറം: പോക്‌സോ കേസിൽ മൂന്നു മദ്രസാ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പെരുമ്പടപ്പ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു കുട്ടികളുടെ മൊഴി അനുസരിച്ചു ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54), പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് ( 64), പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50), പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി( 67) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേർ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകരും മറ്റൊരാൾ ഒരു വിദ്യാർഥിയുടെ അയൽവാസിയുമാണ്. നാലുപേരെയും പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കേസിൽ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ജൂൺ 22 വരെ റിമാൻഡ് ചെയ്തു. നെടുവ ആവിയിൽ ബീച്ച് കരണമൻ താഹ (24) യെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ച് നൽകി 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. താനൂർ ചെറിയമൊയ്തീൻക്കാനകത്ത് മുഹമ്മദ് റാഫി (22) യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2023 ഫെബ്രുവരി 21 മുതൽ മാർച്ച് ഒമ്പത് വരെ വളാഞ്ചേരിയിലുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. മെയ് 16ന് വളാഞ്ചേരി എസ്ഐ കെ അബ്ദുൽ ജലീലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week