24.9 C
Kottayam
Friday, June 5, 2026

സിദ്ധരാമയ്യക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: കടയുടമയ്‌ക്കെതിരെ കേസ്

Must read

ബെംഗലരൂ:കർണാടക സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് പദ്ധതിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അപകീർത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് ഗദാഗിലെ പാൻ കട ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 505 , സെക്ഷൻ 295 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസം, കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകനെ, പുതുതായി രൂപീകരിച്ച സിദ്ധരാമയ്യ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഞായറാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.

സർക്കാരിനെ വിമർശിച്ചതിന് കഴിഞ്ഞ മാസം ചിത്രദുർഗ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. ഹൊസദുർഗയിലെ കനുബെന്നഹള്ളി സർക്കാർ സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപകനായ ശാന്തമൂർത്തി എംജിയെയാണ് സസ്‌പെൻഡ് ചെയ്തത്. സൗജന്യങ്ങൾ നൽകാതെ മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നും ശാന്തമൂർത്തി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ പോസ്റ്റിൽ സ്‌കൂൾ അധ്യാപകൻ വിവിധ മുഖ്യമന്ത്രിമാരുടെ കാലത്ത് ഉണ്ടായ കടത്തെക്കുറിച്ച് പരാമർശിച്ചു.

- Advertisement -

- Advertisement -

മുൻ മുഖ്യമന്ത്രിമാരുടെ കാലത്ത് എസ്എം കൃഷ്ണ 3,590 കോടി, ധരം സിംഗ് 15,635 കോടി, എച്ച്‌ഡി കുമാരസ്വാമി 3,545 കോടി, ബിഎസ് യെഡിയൂരപ്പ 25,653 കോടി, ഡിവി സദാനന്ദ ഗൗഡ 9,464 കോടി, ജഗദീഷ് ഷെട്ടാർ 2 കോടി, സിദ്ധരാമയ്യ 41 കോടി എന്നിങ്ങനെയായിരുന്നു കടം. 42,000 കോടി,” ശാന്തമൂർത്തി പോസ്റ്റിൽ കുറിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week