25.5 C
Kottayam
Friday, June 5, 2026

10 ദിവസം, 1536 പരിശോധനകള്‍; 269 കിലോ മത്സ്യം നശിപ്പിച്ചു, മഴക്കാല പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Must read

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ പരിശോധനകളിലൂടെ കഴിഞ്ഞ 10 ദിവസങ്ങളിലായി ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 164 പരിശോധനകളും 1372 മറ്റ് പരിശോധനകളും ഉള്‍പ്പെടെ ആകെ 1536 പരിശോധനകളാണ് നടത്തിയത്.

ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാനത്തെ മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 7 സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി.

269 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഓപ്പറേഷന്‍ മത്സ്യയുടെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് 1372 പരിശോധനകള്‍ നടത്തി. 212 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍, 494 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി.

- Advertisement -

131 കോമ്പൗണ്ടിംഗ് നോട്ടീസ്, 164 റെക്ടിഫിക്കേഷന്‍ നോട്ടീസ് എന്നിവ വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കി. അതുകൂടാതെ സംസ്ഥാനത്തെ ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി മറ്റ് ഈറ്ററിസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി 7 ‘ഫോസ്റ്റാക്’ ട്രെയിനിങ് നടത്തി. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുണ്ട് എന്ന് പരിശോധന വേളകളില്‍ ഉറപ്പുവരുത്തുന്നു.

- Advertisement -

മഴക്കാലം കണക്കിലെടുത്ത് ജലജന്യ രോഗങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന ജലത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വാട്ടര്‍ ക്വാളിറ്റി ടെസ്റ്റ് റിപ്പോര്‍ട്ട് സ്ഥാപനങ്ങള്‍ എടുക്കണമെന്ന് നിര്‍ബന്ധമാക്കുകയും ആയത് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഷവര്‍മ്മ നിര്‍മ്മാണ വില്‍പന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഷവര്‍മ്മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നതും ഉറപ്പുവരുത്തുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും മൊബൈല്‍ ലാബുകള്‍ മുഖേന പരിശോധന, അവബോധം, പരിശീലനം എന്നിവയും നടത്തിവരുന്നു. ഭക്ഷണ പാഴ്‌സലുകളില്‍ തീയതിയും സമയവും ഉള്‍പ്പെട്ട സ്ലിപ്പ് പതിപ്പിക്കുന്നുണ്ടോ എന്നും പരിശോധിച്ച് നടപടി സ്വീകരിച്ചു വരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week