തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റതിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയായിരുന്ന ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി.
ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമ്മീഷനിൽ എത്തുന്നത് ഇതാദ്യമായാണ്. കെഎഫ്സിയിൽ നിന്നും തന്നെ മാറ്റണമെന്ന് തച്ചങ്കരി സർക്കാരിനോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.
ഷർമിള മേരിയാണ് പുതിയ കായിക സെക്രട്ടറി. അഭ്യന്തര സെക്രട്ടറിയായിരുന്ന സഞ്ജയ് കൗളിനെ കെഎഫ്സി എംഡിയായി മാറ്റി നിയമിച്ചിട്ടുണ്ട്. ബി.അശോകിനെ വീണ്ടും ഊർജ്ജവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. മുൻവൈദ്യുതി മന്ത്രി എം.എം.മണിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് അദ്ദേഹത്തെ നേരത്തെ ഊർജ്ജവകുപ്പിൽ നിന്നും കെടിഡിഎഫ്സിയിലേക്ക് മാറ്റിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News