31.7 C
Kottayam
Thursday, May 2, 2024

പച്ചക്കറിയ്ക്ക് തീവില,തക്കാളിയും ബീൻസും തൊട്ടാൽ പൊള്ളും

Must read

തിരുവനന്തപുരം:കേരളത്തിൽ തക്കാളിക്കും ബീൻസിനും കുത്തനെ വില ഉയരാൻ കാരണം തമിഴ്നാട്ടിൽ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാൽ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയിൽ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്പത്തേതിൽ നിന്ന് വില കാര്യമായി കൂടിയിട്ടില്ല

സംസ്ഥാനത്ത് തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റിൽ കിലോയ്ക്ക് 60 രൂപ തമിഴ്നാട്ടിലെ തേനിയിൽ മഴ മൂലം തക്കാളി ചെടികള്‍ അഴുകി നശിച്ചു. പഴങ്ങള്‍ കൊഴിഞ്ഞു പോയി.ശേഷിച്ചവ പറിച്ചെടുക്കുകയാണ് കര്‍ഷകര്‍. നഷ്ടക്കണക്കാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്.

ബീൻസും അമരപ്പയറും മല്ലിയിലയും മഴയിൽ നശിച്ചു. ഇതോടെ കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയിൽ ഇവയുടെ വില കൂടി. രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി, ബീൻസിനും പത്തു രൂപ കൂടി. മറ്റു പച്ചക്കറികള്‍ക്ക് തമിഴ്നാട്ടിൽ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല. ദിവസവും ഇന്ധന വില വര്‍ധന ഉയരുന്നുണ്ടെങ്കിലും രണ്ടും മാസ് മുന്പ് കൂട്ടിയ ചരക്കു കൂലിയാണ് ഇപ്പോഴും ലോറി ഉടമകള്‍ ഈടാക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week