25.5 C
Kottayam
Saturday, June 6, 2026

“കോവിഡിൽ പൂട്ടിയത് ഒടുക്കത്തെ പൂട്ട്”, പൂട്ട് വേണ്ടതിന് പൂട്ടും ഇല്ല

Must read

കൊച്ചി:കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി അടച്ച തൃപ്പൂണിത്തുറയിലെ വെയ്റ്റിംഗ് ഹാൾ തുറക്കാത്തതിനാൽ ടോയ്ലറ്റ് സൗകര്യം പോലുമില്ലാതെ നിരവധി യാത്രക്കാർ ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. നിലവിൽ പുരുഷൻമാർക്കുള്ള പൊതുടോയ്ലറ്റിന്റെ ഡോറിന് 🔓ലോക്കുകൾ ഇല്ലാത്തതിനാൽ ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പുരുഷൻമാരോടും സ്ത്രീകളുടെ ടോയ്ലറ്റ് ഉപയോഗിക്കാനുള്ള നിർദേശമാണ് ഇപ്പോൾ സ്റ്റേഷനിൽ നിന്നും നൽകുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ വെയ്റ്റിംഗ് ഹാൾ ഉണ്ടെങ്കിലും വി ഐ പികൾക്ക് മാത്രം തുറന്നുകൊടുക്കുകയുള്ളുവെന്ന നിലപാടാണ് ഇപ്പോൾ അധികൃതർ സ്വീകരിച്ചിരിക്കുന്നത്. കോവിഡിന് മുമ്പ് വരെ യാത്രക്കാർ ഉപയോഗിച്ചിരുന്ന വെയ്റ്റിംഗ് ഹാളാണിത്.

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായാണ് സ്റ്റേഷനിലെ വെയ്റ്റിംഗ് ഹാൾ അടച്ചത്. ഇന്ത്യയിൽ എല്ലാ സ്റ്റേഷനുകളിലും കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ വന്നപ്പോളും, ശീതീകരിച്ച വെയ്റ്റിംഗ് ഹാൾ അടക്കം യാത്രക്കാർക്ക് തുറന്നുകൊടുത്തപ്പോഴും തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തുന്നവർ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മറ്റുമാർഗങ്ങൾ സ്വീകരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. ബഹുദൂര സർവീസുകളടക്കം നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ ഉള്ള തൃപ്പൂണിത്തുറ സ്റ്റേഷനെ പ്രതിദിനം മൂവായിരത്തിലേറെ യാത്രക്കാർ ആശ്രയിക്കുന്നുണ്ട്. സുരക്ഷിതമായി ട്രെയിൻ കാത്തിരിക്കാനുള്ള അവസരമാണ് ഇതിലൂടെ നിഷേധിച്ചിരിക്കുന്നത്.

പാലരുവി, വേണാട് എക്സ്പ്രസ്സുകളിൽ വാതിൽപ്പടിയിൽ വരെ തിങ്ങിനിറഞ്ഞാണ് യാത്രക്കാർ തൃപ്പൂണിത്തുറ എത്തുന്നത്. സ്റ്റേഷനിൽ ഇറങ്ങി ഓൺലൈൻ ടാക്സി ബുക്ക് ചെയ്യുന്നവരും ദീർഘദൂര യാത്രചെയ്തിറങ്ങുന്നവരും വെയ്റ്റിംഗ് ഹാൾ ഉപയോഗപ്പെടുത്തിയിരുന്നു. നിലവിലെ പൊതുശൗചാലയത്തിന് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

- Advertisement -

ട്രെയിനുള്ളിലെ ടോയ്ലറ്റ് ഇടനാഴിയിൽ പോലും ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതിനാൽ യാത്രാവേളയിൽ ടോയ്ലറ്റ് ഉപയോഗിക്കാൻ സാധ്യമല്ല. ഈ സാഹചര്യത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ ഇറങ്ങുന്നവരെ മാനസികമായും ആരോഗ്യപരമായും അവശരാക്കുന്ന സമീപനമാണ് വെയ്റ്റിംഗ് ഹാൾ നിഷേധിക്കുന്നതിലൂടെ നേരിടുന്നത്.

- Advertisement -

കേരളത്തിലെ ഐ റ്റി മേഖലയുടെ ഹബ്ബായ തൃപ്പൂണിത്തുറയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി യാത്രക്കാരെത്തുന്നുണ്ട്. കോവിഡിന് മുമ്പ് പ്രവർത്തിച്ചിരുന്ന പോലെ വിവേചനമില്ലാതെ വെയ്റ്റിംഗ് ഹാൾ യാത്രക്കാർക്കായി തുറന്നുനൽകുന്നതിന് ആവശ്യമായ ഇടപെടൽ ജനപ്രതിനിധികളിൽ നിന്നും അധികാരികളിൽ നിന്നും ഉണ്ടാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week