33.4 C
Kottayam
Monday, May 6, 2024

സ്കൂളുകൾക്ക് ഇന്ന് അവധിയില്ല, ഓണം അവധിയും പ്രഖ്യാപിച്ച് സർക്കാർ

Must read

തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അവധിയില്ല. എല്ലാ സ്കൂളുകൾക്കും ഇന്ന് പ്രവർത്തി ദിനമായിരിക്കും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ സ്കൂളുകൾക്കും പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇതിനൊപ്പം തന്നെ സംസ്ഥാനത്തെ ഓണാവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 2 മുതലാണ് ഓണാവധി. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും.12 ന് ആകും സ്കൂളുകൾ വീണ്ടും തുറക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week