24.5 C
Kottayam
Friday, June 5, 2026

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Todays gold price) കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 37480 രൂപയാണ് ഇന്നത്തെ വില.

റഷ്യ – യുക്രെൻ (Russia Ukraine crisis) യുദ്ധം തുടങ്ങിയതോടെ സ്വർണ്ണ വില കുതിക്കുകയാണ്.ഇന്നലെ രാവിലെ 9.38 ന് സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കുമ്പോൾ 1929 ഡോളറായിരുന്നു അന്താരാഷ്ട്ര വില. രൂപയുടെ വിനിമയ നിരക്ക് 75.08ലുമായിരുന്നു .അതനുസരിച്ച് സ്വർണ വില ഗ്രാമിന് 85 രൂപ വർദ്ധിച്ച് 4685 രൂപയും, പവന് 680 രൂപ വർദ്ധിച്ച് 37480 രൂപയായി.

എന്നാൽ പത്തു മണിയോടെ അന്താരാഷ്ട്ര സ്വർണവില വീണ്ടും 30 ഡോളർ വർധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 11 മണി കഴിഞ്ഞ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ യോഗം ചേർന്ന്  സ്വർണ വില വീണ്ടും വർദ്ധിപ്പിച്ചു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വർധനവാണ് ഈ ഘട്ടത്തിൽ രേഖപ്പെടുത്തിയത്.

 ഇതോടെ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 4725 രൂപയും പവൻ വില 37800 രൂപയുമായി. സ്വർണത്തിന് ഗ്രാമിന് 125 രൂപയും പവന് ഒരു ദിവസം ആയിരം രൂപയുടെ വർദ്ധനവാണുണ്ടായത്.

- Advertisement -

ഫെബ്രുവരി 22 ന് 37000 രൂപയായിരുന്നു പവന്റെ വില. ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഇതിനു മുമ്പ് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.

- Advertisement -

ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ദിവസങ്ങളായി തുടരുന്ന ഗ്രാമിന് 100 രൂപ തന്നെയാണ് ഇന്നത്തെയും വില. വെള്ളി ഗ്രാമിന് 71 രൂപയാണ് വില.

യുദ്ധത്തോടെ ലോകത്തിന്റെ നിർണായക ശക്തിയാകാനുള്ള റഷ്യൻ നീക്കവും, നാറ്റോയുടെ 30 സഖ്യരാജ്യങ്ങൾ റഷ്യയെ ആക്രമിക്കുമെന്ന വാർത്തകളുമാണ് ഇന്നലെ സ്വർണ വില ഉയരുവാൻ കാരണമായത്. എന്നാൽ നാറ്റോയുടെ പിന്മാറ്റം വിപണിയിൽ പോസിറ്റീവ് ചലനം ഉണ്ടാക്കി. ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week