28.2 C
Kottayam
Monday, June 8, 2026

സംസ്ഥാനത്ത് ഇന്ന് 2605 പേർക്ക് കൊവിഡ്

Must read

- Advertisement -

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,501 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,605 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3896 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 25,586 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

- Advertisement -

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,203 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3281 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 877, കൊല്ലം 130, പത്തനംതിട്ട 120, ആലപ്പുഴ 75, കോട്ടയം 373, ഇടുക്കി 86, എറണാകുളം 584, തൃശൂര്‍ 269, പാലക്കാട് 50, മലപ്പുറം 80, കോഴിക്കോട് 319, വയനാട് 39, കണ്ണൂര്‍ 237, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,586 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,58,423 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,60,58,097), 76.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,04,31,147) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,02,240)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 2605 പുതിയ രോഗികളില്‍ 2243 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 173 പേര്‍ ഒരു ഡോസ് വാക്‌സിനും 1407 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 663 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍, ശരാശരി 30,535 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 4411 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 19%, 11%, 35%, 7%, 4%, 17% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അല്പം സ്ഥലം തരൂ എന്ന് കരയുന്ന മകൻ, ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിച്ചുകൂടേ; പൊട്ടിത്തെറിച്ച്‌ സുപ്രിയ മേനോൻ

കൊച്ചി: നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങില്‍ യുട്യൂബ് ചാനലുകള്‍ തള്ളിക്കയറിയ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍. സംസ്‌കാരം നടക്കുന്നയിടത്ത് മൊബൈല്‍ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു....

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മകനെ സ്കൂളിൽ വിടാൻ പോയ യുവതി കൊല്ലപ്പെട്ടു, മകന് പരിക്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ സൂര്യനെല്ലിയിൽ കനത്ത മൂടൽമഞ്ഞിനിടെ ഉണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിയായ വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് കാട്ടാനയുടെ ചവിട്ടേറ്റ്...

‘വോട്ട് ചോദിച്ചപ്പോള്‍ ‘എല്ലാ ബസിലും ഫ്രീ’, ഭരണം കിട്ടിയപ്പോള്‍ ‘ഓര്‍ഡിനറിയില്‍ മാത്രം കറങ്ങിക്കോ’; കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ ചരിത്ര പദ്ധതി...

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

Popular this week