23.9 C
Kottayam
Thursday, June 4, 2026

കൊവിഡിനെ നേരിടാന്‍ പുല്ല് തിന്ന് സൊമാലിയക്കാര്‍!

Must read

മൊഗാദിഷു: ലോകരാജ്യങ്ങളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ്-19 വൈറസിനെ നേരിടാന്‍ സൊമാലിയക്കാര്‍ പുല്ലുതിന്നുന്നു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണു സൊമാലിയ. ഇവിടെ മൂന്നു പേരിലാണു രോഗബാധ സ്ഥീരീകരിച്ചിരിക്കുന്നത്. അയല്‍ രാജ്യമായ കെനിയയില്‍ 59 രോഗികളുണ്ട്. ഈ മാസം 12 നാണു മേഖലയില്‍ രോഗമെത്തിയത്. തുടര്‍ന്നാണു നാട്ടുകാര്‍ സ്വയം ചികിത്സ തുടങ്ങിയത്. മികച്ച ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തിലാണു ജനം പുല്ലിലേക്കു തിരിഞ്ഞത്.

<p>ലോക്ക്ഡൗണിനെ തുടര്‍ന്നു യൂറോപ്പിലെ 11 രാജ്യങ്ങളില്‍ നിന്നായി 60,000 പേരുടെ ജീവന്‍ രക്ഷിക്കാനായെന്നു ലണ്ടന്‍ ഇംപീരിയല്‍ കോളജ് ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളില്‍നിന്നു രോഗം പടരുന്നതു നിയന്ത്രിക്കാനായെന്നാണു പഠന റിപ്പോര്‍ട്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും രോഗ ഭീഷണിയിലാണ്. കഴിഞ്ഞയാഴ്ച പുടിന്‍ മോസ്‌കോയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചപ്പോള്‍ അനുഗമിച്ച ഡോ. ഡെന്നീസ് പ്രട്സെങ്കോയ്ക്കു രോഗബാധ സ്ഥിരീകരിച്ചു.</p>

<p>ഫിലിപ്പീന്‍സിലും രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. 538 പേരിലാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 2,084. ആകെ 88 പേരാണ് ഇവിടെ മരിച്ചത്. കോംഗോ മുന്‍ പ്രസിഡന്റ് യഹോംബേ ഓപാങ്ഗോ(81) കോവിഡ്-19 ബാധയെ തുടര്‍ന്നു മരിച്ചു.</p>

<p>കൊവിഡിനെ നേരിടാന്‍ യൂറോപ്യന്‍ ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കണമെന്നു സ്പെയിന്‍ ആവശ്യപ്പെട്ടു. വിദേശ പൗരന്മാര്‍ക്ക് ഇന്തോനീഷ്യ പ്രവേശനം നിഷേധിച്ചു. ജയിലുകളില്‍നിന്നു കൂടുതല്‍പേരെ മോചിപ്പിക്കാനും തീരുമാനം.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week