ന്യൂഡൽഹി: ബംഗാളില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. തൃണമൂല്‍ പ്രവര്ത്തകന് സര്‍ബന്‍ ചൗധരി(40) ആണ് കൊല്ലപ്പെട്ടത്. പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ ജംദാബാജ് ബെനെഡിയിലായിരുന്നു സംഭവം.
ചൗധരിയും മറ്റുള്ളവരും ചേര്‍ന്ന് വീട്ടില്‍ നാടന്‍ ബോംബ് നിര്‍മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. എന്നാൽ ഇയാൾ മരിച്ചതോടെ സ്ഫോടനവുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്. പാണ്ഡബേശ്വര്‍ മണ്ഡലത്തിലാണു സ്ഫോടനം നടന്നത്. മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനാണെന്ന് ബിജെപി സ്ഥാനാര്‍ഥി ജിതേന്ദ്ര തിവാരി കുറ്റപ്പെടുത്തി.
ഇലക്ഷന് ബൂത്തുപിടിത്തം ഉൾപ്പെടെ നിരവധി അക്രമ സംഭവങ്ങളാണ് സാധാരണ ബംഗാളിൽ അരങ്ങേറുന്നത്. ജനങ്ങളെ ഭയപ്പെടുത്തി ബൂത്തുകളിൽ എത്തിക്കാതിരിക്കാനും ഇവർ ശ്രമിക്കാറുണ്ട്. ഇത്തവണ കേന്ദ്ര സേനയാണ് ഇലക്ഷൻ ക്രമങ്ങളുടെ സുരക്ഷയ്ക്കായി ഉള്ളത്.