26.1 C
Kottayam
Friday, June 12, 2026

യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്ന് വിമതർ; സ്പീക്കറെ കാണാൻ നീക്കം

Must read

ന്യൂഡൽഹി: യഥാർത്ഥ തൃണമൂൽ കോൺഗ്രസായി തങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കറെ സമീപിക്കാനൊരുങ്ങി ടിഎംസി വിമതർ. തങ്ങൾക്കൊപ്പം 19 അംഗങ്ങൾ ഉണ്ടെന്നും യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്നുമാണ് വിമത എംപിമാരിലൊരാളായ ജഗദീഷ് ചന്ദ്ര ബർമ്മ ബസുനിയ പറഞ്ഞു.

കൂച്ച് ബിഹാറിൽ നിന്നുള്ള എംപിയാണ് ബസുനിയ. വിമതപക്ഷം ലോക്‌സഭയിൽ എൻഡിഎ പക്ഷത്തെ പിന്തുണയ്ക്കുമെന്നും ബസുനിയ സൂചന നൽകി. തങ്ങളുടെ അവകാശവാദം അംഗീകരിക്കാൻ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

- Advertisement -

അവകാശവാദവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സ്പീക്കർക്ക് കത്ത് നൽകും. യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്ന് അവകാശപ്പെടും. തങ്ങൾക്ക് അംഗീകാരം നൽകണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് ബസുനിയ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒപ്പ് ശേഖരണം നേരത്തെ തന്നെ ആരംഭിച്ചുവെന്നും ഇതിനകം 19 എംപിമാർ ഒപ്പിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെക്കുറിച്ച് കല്യാൺ ബാനർജി നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം പറയുന്നത് ശരിയാണ്. കല്യാൺ ബാനർജിയുടെ പ്രസ്താവനയെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ബസുനിയയുടെ മറുപടി.

- Advertisement -

തന്നെയോ അതോ അഭിഷേക് ബാനർജിയെയോ, ആരെയാണ് പാർട്ടിയിൽ നിലനിർത്തേണ്ടതെന്ന് മമത ബാനർജി തന്നെ തീരുമാനിക്കണം. അഭിഷേക് ബാനർജിയില്ലാതെ പാർട്ടി മുന്നോട്ടുപോകില്ലെന്നാണ് മമത കരുതുന്നതെങ്കിൽ, താൻ പാർട്ടിയിൽ തുടരില്ലെന്നായിരുന്നു കല്യാൺ ബാനർജി പറഞ്ഞത്.

വിമത എംപിമാർക്ക് പണം നൽകുന്നുവെന്ന കീർത്തി ആസാദിന്റെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. അദ്ദേഹം നുണയനാണ്. ആ പറയുന്നത് ശരിയല്ല. ഞങ്ങൾ 19 എംപിമാരുണ്ട്. അദ്ദേഹം ഒരാളാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ബസുനിയ പറഞ്ഞു.

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറിയാണുണ്ടായത്. എംഎൽഎമാരിൽ ഭൂരിഭാഗം പേരും വിമതപക്ഷത്തേക്ക് മാറി. ഇതിന് പിന്നാലെയാണ് എംപിമാരും വിമത ചേരിയിലേക്ക് എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പരീക്ഷ 3.15 മണിക്കൂർ, റഫ് വർക്കിനായി പേജുകൾ; പുതിയ മാറ്റങ്ങളുമായി നീറ്റ് പരീക്ഷ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥി സൗഹൃദ മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷ ന്യായവും സുരക്ഷിതവും പരീക്ഷാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുസൃതവുമായി നടത്തുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ഏജൻസി അറിയിച്ചു. ജൂൺ...

വീണയെ വിടാതെ ഇ‍ഡി; വീണ്ടും സമൻസ് അയച്ചു, ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ്. ബുധനാഴ്ച ഹാജരാകണം എന്നാണ് നിർദേശം. ആരോഗ്യപ്രശ്നങ്ങൾ കാരണം വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന്...

‘പോലീസ് നടത്തിയത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല’ ആഭ്യന്തരമന്ത്രിയെ തള്ളി ആർ.ശ്രീലേഖ

തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ.സുഗതനെ അറസ്റ്റ്‌ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രിയെ തള്ളി വട്ടിയൂർകാവ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. വട്ടിയൂർകാവ് എസ്എച്ച്ഒ വിപിനെ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽനിന്ന്...

വ്യാജരേഖയിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച

കൊല്ലം: കേരളത്തിൽ അനധികൃതമായി താമസിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് ഹോട്ടൽ നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് വരെ സ്വന്തമാക്കി ബംഗ്ലാദേശികൾ. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ രണ്ട് മാസത്തോളം ഇവർ ഹോട്ടൽ നടത്തിയിരുന്നു. ബംഗ്ലാദേശിലേക്ക് മുങ്ങിയ...

കാറിന്റെ സീറ്റിനടിയിലും പെട്രോൾടാങ്കിലും പാമ്പ്;പൂങ്കുന്നത്തെ വീട്ടുവളപ്പിൽ നിന്നും പിടികൂടിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ

തൃശൂർ:നഗരമധ്യത്തിൽ പൂങ്കുന്നത്തെ വീട്ടുവളപ്പിൽനിന്ന് മൂന്നു ദിവസത്തിനിടെ കണ്ടെത്തിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ. ഇന്നലെ രാത്രിയാണ് രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കൂടി പിടിച്ചത്. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ 'ശ്രീകൃഷ്ണ നിലയ'ത്തിൽ കാർത്തിക്കിന്റെ വീട്ടിൽ...

Popular this week