കുട്ടികളെ വലയിലാക്കി പീഡനം; മൊബൈലും സ്വ‍ർണബ്രേസ്‍ലെറ്റും സമ്മാനം; സ്നേഹ സ്ഥിരം പോക്സോപ്രതി

16,12,14; കുട്ടികളെ വലയിലാക്കി പീഡനം; മൊബൈലും സ്വ‍ർണബ്രേസ്‍ലെറ്റും സമ്മാനം; സ്നേഹ സ്ഥിരം പോക്സോപ്രതി

കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി. നേരത്തെ പതിനാലുകാരനേയും പന്ത്രണ്ടുകാരിയേയും പീഡിപ്പിച്ചെന്ന കേസിൽ ഇവർ അറസ്റ്റിലായിരുന്നു. കൂടാതെ സിപിഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു.

വീട്ടിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇത്തവണ സ്നേഹ മെർലിൻ എന്ന 25കാരിക്കെതിരേ മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. പോക്സോ പ്രകാരമാണ് കേസെടുത്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

യുവതിയുടെ വൈകൃതങ്ങൾക്ക് ഇരയാവർ കുട്ടികളാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ആയിരുന്നു സ്നേഹ മെർലിൻ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ചെറു സമ്മാനങ്ങൾ നൽകിയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവർ കുട്ടികളെ ചൂഷണം ചെയ്തിരുന്നത്.

കഴിഞ്ഞ വർഷമാണ് കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഇവരെ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നത്. സ്കൂളിൽ വെച്ച് പെൺകുട്ടിയുടെ ബാഗ് പരിശോധിച്ചതാണ് സംഭവം പുറത്തേക്ക് വരാൻ കാരണം. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയ അധ്യാപകർ കൂടുതൽ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമാം രീതിയിൽ ദൃശ്യങ്ങൾ കാണ്ടത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയുമായി സംസാരിച്ചു. ഇവർ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.

താൻ പലതവണ പീഡനത്തിനിരയായതായി കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസിന്റെ പരിശോധനയിലാണ് കുട്ടിക്ക് സ്വർണ്ണ ബ്രേസ് ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ മെർലിൻ നൽകിയെന്ന് കണ്ടെത്തിയത്.

കേസിൽ റിമാൻഡിൽ കഴിയവെയാണ് യുവതിയുടെ പേരിൽ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്യുന്നത്. പന്ത്രണ്ടുകാരിയുടെ സഹോദരനേയും ഇവർ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പതിനാലു വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇവർക്കെതിരേ കാസർകോട് മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്നു സ്നേഹ മെർലിൻ. ഇവരുടെ വീട്ടിൽ എത്തിയ സമയത്തായിരുന്നു പീഡനം. രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ അടുക്കലെത്തി പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. അടുത്തിടെ സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി സ്നേഹയ്ക്കെതിരേ പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News