‘ജീവിതം മടുത്തു, അവസാനിപ്പിക്കുന്നു’: വനിത ഡോക്ടറുടെ ആത്മഹത്യ കുറിപ്പ്; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്‌

തിരുവനന്തപുരം: തന്റെ ആത്മഹത്യയ്ക്കു പിന്നില്‍ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിക്കുകയാണെന്നും യുവ ഡോക്ടര്‍ അഭിരാമിയുടെ (30) ആത്മഹത്യാക്കുറിപ്പ്. വെള്ളനാട് സ്വദേശിയായ അഭിരാമി മെഡിക്കല്‍ കോളജിലെ ഡോക്ടറാണ്. മെഡിക്കല്‍ കോളജിനടുത്ത് പി.ടി.ചാക്കോ നഗറിലെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് മുറി തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ മരുന്നു കുത്തിവച്ചതാണ് മരണ കാരണമെന്ന് സംശയിക്കുന്നു. പോസ്റ്റമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെ വൈകുന്നേരം 3 മണിക്കും അഭിരാമി വീട്ടില്‍ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ദിവസം 3 തവണയെങ്കിലും മാതാപിതാക്കളെ വിളിക്കാറുണ്ട്. മറ്റു പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഇന്നലെ വിളിച്ചപ്പോഴും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അഞ്ച് മാസം മുന്‍പാണ് കൊല്ലം സ്വദേശിയായ ഡോക്ടറുമായുള്ള വിവാഹം കഴിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News