24.6 C
Kottayam
Friday, June 5, 2026

ടിപ്പർ ലോറി തട്ടി സ്കൂട്ടർ യാത്രിക റോഡിൽ വീണു; അതേ ലോറിയുടെ ചക്രം കയറി ദാരുണാന്ത്യം

Must read

അടൂർ: അമിതവേഗത്തിൽ വന്ന ടിപ്പർ ലോറി തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രിക അതേ ടിപ്പർ ലോറി തലയിൽകൂടി കയറിയിറങ്ങി മരിച്ചു. സ്കൂട്ടറിന്റെ പിന്നിൽ യാത്ര ചെയ്ത മൂന്നാളം ചെറുപുഞ്ച കടയ്ക്കൽ കിഴക്കേതിൽ രമേശിന്റെ ഭാര്യ ഗീതയാണ് (58) മരിച്ചത്.

സ്കൂട്ടർ ഓടിച്ചിരുന്ന പന്നിവിഴ ഊട്ടിമുക്ക് അർച്ചനാലയത്തിൽ ജലജാമണിയെ (55) ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30ന് കെപി റോഡിൽ പതിനാലാംമൈലിലെ സ്വകാര്യ ആശുപത്രിയുടെ ഭാഗത്തു വച്ചായിരുന്നു അപകടം. 

പഴകുളം തെങ്ങുംതാരയിലുള്ള കശുവണ്ടി ഫാക്ടറിയിലെ ജോലിക്കാരായ ജലജാമണിയും ഗീതയും സ്കൂട്ടറിൽ ജോലിക്ക് പോകവേ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ടിപ്പർ‌ ലോറി തട്ടി രണ്ടു പേരും റോഡിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ഗീതയുടെ തലയിലൂടെ ടിപ്പർ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ ഗീത മരിച്ചു. ഗുരുതരമായി പരുക്കേറ്റ ജലജാമണിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ഗീതയുടെ മൃതദേഹം റോഡിൽ നിന്ന് അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. പന്നിവിഴയിൽ നിന്ന് സ്കൂട്ടറിൽ വന്ന ജലജാമണി ചേന്നമ്പള്ളി ജംക്‌‍‌ഷനിൽ നിന്നാണ് ഗീതയെ കയറ്റിയത്. വൈശാഖ്, അശ്വതി എന്നിവരാണ് മരിച്ച ഗീതയുടെ മക്കൾ. മരുമക്കൾ: ഹരി, രേഷ്മ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week