കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
ടിപ്പർ ബൈക്കിലിടിച്ച ശേഷം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നത്. നഴ്സിങ് വിദ്യാർഥിനിയായ മകൾ ബ്ലെസിയെ എൽദോസ് അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്.
ബ്ലെസി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എൽദോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ് എൽദോസ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News