KeralaNews

ലോക്ക്ഡൗൺ കാലത്ത് 150 തവണ പിഴ നൽകി ; രസീതുമാലയുമായി റിയാസിന്റെ പ്രതിഷേധം

മലപ്പുറം:ലോക്ക്ഡൗൺ കാലത്ത് ടിപ്പർ ലോറി ഡ്രൈവർക്ക് പിഴ നൽകേണ്ടി വന്നത് നൂറ്റി അമ്പതിലേറെ തവണയാണ്. മലപ്പുറം പുൽപറ്റ സ്വദേശിയായ വരിക്കക്കാടന്‍ റിയാസാണ് ഉപജീവനത്തിന് വേണ്ടി പിഴ നൽകേണ്ടി വന്നത്. കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയിലെത്തിയതോടെ വേറിട്ട പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് റിയാസ്.

പിഴ ഈടാക്കിയ ഇനത്തിൽ ലഭിച്ച രസീതുകൾ മാലയാക്കി കഴുത്തിൽ അണിഞ്ഞാണ് റിയാസ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ചെങ്കല്ല് ഖനനത്തിനും കല്ല് കൊണ്ട് പോകുന്നതിനും അനുമതി നല്‍കുകയും ഉദ്യോഗസ്ഥര്‍ നിരന്തര പരിശോധനകള്‍ നടത്തി പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ കുടുംബം പട്ടിണിയിലാണെന്ന് റിയാസ് പറയുന്നു.

ഒന്നര വർഷത്തിനിടയിലാണ് 150 ലേറെ തവണയാണ് റിയാസിന് പിഴ നൽകേണ്ടി വന്നത്. പൊലീസ് പിടിച്ചാൽ 500 രൂപയാണ് വാങ്ങുന്നത്. ആർടിഒ ഉദ്യോഗസ്ഥർ അയ്യായിരം മുതൽ പന്ത്രണ്ടായിരം രൂപ വരെ പിഴ ഈടാക്കും. ജിയോളജി വകുപ്പിന്റെ പിഴ പതിനായിരം മുതൽ 25000 വരെയാണ്. ഇതുകൂടാതെ ഒരു മാസം ലോറി പിടിച്ചു വെക്കുകയും ചെയ്യും.

500, 10,000 രൂപകളാണ് പലപ്പോഴും പിഴയായി നൽകേണ്ടി വരുന്നതെന്ന് റിയാസ് പറയുന്നു. ഓരോ ചെറിയ കാരണത്തിന്റെ പേരിലും പൊലീസും ഉദ്യോഗസ്ഥരും പിഴ ഈടാക്കാകുകയാണ്. പ്രവാസിയായ തനിക്ക് അന്യ രാജ്യത്ത് വാഹനമോടിക്കാൻ ഇത്രയും പ്രയാസമുണ്ടായിരുന്നില്ല. റോഡിലിറങ്ങിയാൽ പൊലീസ് പിടിക്കുന്ന അവസ്ഥയാണ്. വാഹനവുമായി റോഡിലിറങ്ങിയിട്ട് ദിവസങ്ങളായെന്നും സോഷ്യൽമീഡീയയിൽ പ്രചരിക്കുന്ന വീഡിയോയിൽ റിയാസ് പറയുന്നു. വാഹനത്തിന്റെ രേഖകൾ പോലും പരിശോധിക്കാതെയാണ് പിഴ ഈടാക്കുന്നതെന്നും ഈ ഡ്രൈവർ ചൂണ്ടിക്കാട്ടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button